നെഹ്റു ട്രോഫി വിളംബര ജാഥക്ക് തുടക്കം

ആലപ്പുഴ: നെഹ്റുവിന്‍െറ കൈയൊപ്പുപതിഞ്ഞ നെഹ്റു ട്രോഫിയുമായുള്ള വിളംബരജാഥ പര്യടനത്തിന് ആലപ്പുഴയില്‍ തുടക്കം. 64ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പും നെഹ്റു ട്രോഫി പബ്ളിസിറ്റി കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിളംബരജാഥയുടെ ഫ്ളാഗ് ഓഫ് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ജില്ലാ പൊലീസ് മേധാവി എ. അക്ബര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍, നഗരസഭാ അധ്യക്ഷന്‍ തോമസ് ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, പബ്ളിസിറ്റി കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജലോത്സവത്തിന്‍െറ ചരിത്രം രേഖപ്പെടുത്തിയ ഫോട്ടോ-വിഡിയോ പ്രദര്‍ശനം, നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ രചിച്ച ഉണര്‍ത്തുപാട്ട്, നെഹ്റു ട്രോഫി ഡോക്യുമെന്‍ററി പ്രദര്‍ശനം എന്നിവ പരിപാടിയുടെ സവിശേഷതകളാണ്. വിവിധ കാലങ്ങളിലെ നെഹ്രു ട്രോഫി ജലമേളയുടെ 75ഓളം ഫോട്ടോകള്‍ വിളംബരജാഥയുടെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബുധനാഴ്ച കരുനാഗപ്പള്ളി, ചവറ, കൊല്ലം കലക്ടറേറ്റ്, പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ജാഥ പര്യടനം നടത്തും. കൊല്ലം കലക്ടറേറ്റില്‍ രാവിലെ 11ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്‍െറയും പ്രസ് ക്ളബിന്‍െറയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. വൈകുന്നേരം നാലിന് പത്തനംതിട്ട ടൗണില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്‍െറയും പ്രസ് ക്ളബിന്‍െറയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവല്ലയില്‍നിന്ന് പര്യടനം ആരംഭിക്കും. ഉച്ചക്ക് രണ്ടിന് കോട്ടയം പ്രസ് ക്ളബില്‍ പ്രസ് ക്ളബിന്‍െറ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 2.30ന് കലക്ടറേറ്റില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്‍െറ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 12ന് കുമരകം, തലയാഴം, വൈക്കം, വൈറ്റില, ഇടപ്പള്ളി, എറണാകുളം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. 13ന് ജാഥ ആലപ്പുഴയില്‍ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.