അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിന് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതിപ്രകാരം അനുവദിച്ച സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക് നിര്‍മാണത്തിന്‍െറ അനിശ്ചിതത്വം നീങ്ങുന്നു. തൊഴിലാളി യൂനിയനുകളും കരാറുകാരും തമ്മിലുണ്ടായിരുന്ന തൊഴില്‍ തര്‍ക്കവും ഭിന്നതയും മൂലം നിര്‍മാണം കഴിഞ്ഞ 20 ദിവസമായി മുടങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞദിവസം കരാറുകാരനും തൊഴിലാളി യൂനിയന്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പണി പുനരാരംഭിക്കാന്‍ ധാരണയായത്. സൂപ്പര്‍ സ്പെഷാലിറ്റി കെട്ടിട നിര്‍മാണത്തില്‍ മുഴുവന്‍ സമയവും യന്ത്രം ഉപയോഗിച്ചുള്ള നിര്‍മാണമാണ് കരാറുകാരന്‍ മുന്നോട്ടുവെച്ചിരുന്നത്. ഇത് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ സമ്മതിച്ചില്ല. ഇതത്തേുടര്‍ന്നാണ് നിര്‍മാണം മുടങ്ങി. ഫുള്‍ ഓട്ടോമാറ്റിക് വാച്ചിങ് മെഷീന്‍ ഉപയോഗിക്കാതെ കെട്ടിടത്തിന്‍െറ പണി 18 മാസംകൊണ്ട് തീരില്ളെന്നും ഇതുമൂലം 150 കോടി രൂപയുടെ ബില്ല് മാറിക്കിട്ടാന്‍ വ്യവസ്ഥപ്രകാരം കഴിയില്ളെന്നുമാണ് കരാറുകാരന്‍ പറഞ്ഞത്. എന്നാല്‍, ഫുള്‍ ഓട്ടോമാറ്റിക് വാച്ചിങ് മെഷീന് പകരം സെമി ഓട്ടോമാറ്റിക് വാച്ചിങ് മെഷീന്‍ ഉപയോഗിക്കണമെന്നാണ് യൂനിയന്‍ നേതാക്കള്‍ അറിയിച്ചത്. ഇതത്തേുടര്‍ന്നാണ് ചര്‍ച്ച വഴിമുട്ടി നിര്‍മാണം മുടങ്ങിയത്. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ പൂര്‍ണമായി യന്ത്രസഹായം ഉപയോഗിക്കാമെന്നും പണി കൂടുതലുള്ള ദിവസങ്ങളില്‍ 13 തൊഴിലാളികളെ സി.ഐ.ടി.യു, ബി.എം.എസ്, എ.ഐ.ടി.യു.സി യൂനിയനുകളില്‍നിന്ന് ജോലിക്ക് എടുക്കണമെന്നുള്ള നിര്‍ദേശത്തോടെയാണ് പണി പുനരാരംഭിക്കാന്‍ ധാരണയായത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ സൂപ്പര്‍ സ്പെഷാലിറ്റി കെട്ടിടത്തിന്‍െറ ടെസ്റ്റ് പൈലിങ് നടക്കും. അന്നു രാവിലെ 11ന് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫിസില്‍ തൊഴിലാളി യൂനിയനുകളുമായും കരാര്‍ പ്രതിനിധികളുമായി വീണ്ടും ചര്‍ച്ച നടക്കും. നിര്‍മാണം തുടങ്ങി 18 മാസംകൊണ്ട് കെട്ടിടം പൂര്‍ത്തീകരിച്ച് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാറിന് നല്‍കിയില്ളെങ്കില്‍ അനുവദിക്കപ്പെട്ട 150 കോടി കിട്ടില്ളെന്നാണ് കരാര്‍ വ്യവസ്ഥയിലുള്ളത്. എച്ച്.എല്‍.എല്ലാണ് നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത്.സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കില്‍ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, ന്യൂറോളജി, ന്യൂറോസര്‍ജറി, ഗ്യാസ്ട്രോ എന്‍ററോളജി, പ്ളാസ്റ്റിക് സര്‍ജറി, എന്‍ഡോകിനോളജി എന്നീ വിഭാഗങ്ങള്‍ക്കായി ശീതീകരിച്ച ശസ്ത്രക്രിയ തിയറ്ററുകളും ചികിത്സാ വിഭാഗങ്ങളുമാണ് നിര്‍മിക്കുന്നത്. എക്സ്റേ, സി.ടി സ്കാന്‍, എം.ആര്‍.ഐ, അള്‍ട്രാസൗണ്ട് സ്കാന്‍ എന്നിവയുടെ ആധുനിക സൗകര്യവും ഉണ്ടാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഏജന്‍സി പരിശോധിക്കും. പരിശോധന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങളും നടക്കും. ടെസ്റ്റ് പൈലിങ്ങിന്‍െറ യന്ത്രസാമഗ്രികള്‍ കരാറുകാരന്‍ കെട്ടിട നിര്‍മാണ സ്ഥലത്ത് എത്തിച്ചുതുടങ്ങിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് സുവര്‍ണ ജൂബിലിയുടെ ഭാഗമായി കഴിഞ്ഞ യു.പി.എ സര്‍ക്കാറാണ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക് അനുവദിച്ചത്. കെ.സി. വേണുഗോപാല്‍ എം.പിയുടെ നിര്‍ദേശം അനുസരിച്ചായിരുന്നു 150 കോടി ഇതിനായി നീക്കിവെച്ചത്. കഴിഞ്ഞ ഫെബ്രുവരി 20ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.