അടിസ്ഥാനസൗകര്യങ്ങളില്ല: വടുതലയിലും അരൂക്കുറ്റിയിലും എത്തുന്നവര്‍ വലയുന്നു

വടുതല: അടിസ്ഥാനസൗകര്യങ്ങളില്ലാതെ അരൂക്കുറ്റി വീര്‍പ്പുമുട്ടുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി വടുതലയിലും അരൂക്കുറ്റിയിലും എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൗകര്യമില്ല. ബസുകള്‍, ടാക്സി തുടങ്ങിയവക്ക് പാര്‍ക്കിങ് സൗകര്യങ്ങള്‍ ഇവിടെയില്ല. പാരമ്പര്യത്തിന്‍െറയും പ്രതാപത്തിന്‍െറയും ചരിത്രങ്ങള്‍ ഉറങ്ങുന്ന മണ്ണാണ് അരൂക്കുറ്റി. മാലിന്യനിര്‍മാര്‍ജന സൗകര്യങ്ങള്‍, കംഫര്‍ട്ട് സ്റ്റേഷന്‍ തുടങ്ങിയവ നിര്‍മിക്കണമെന്ന ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നഷ്ടപ്പെട്ട അരൂക്കുറ്റിയുടെ പ്രതാപങ്ങള്‍ ടൂറിസം മേഖലയിലൂടെ വീണ്ടെടുക്കാനുള്ള തയാറെടുപ്പിലാണ്. മുമ്പ് ഉണ്ടായിരുന്നു ബസ് സ്റ്റാന്‍ഡ് പുനരുജ്ജീവിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ബസുകള്‍ ഇപ്പോള്‍ തോന്നുംപടി പാര്‍ക്ക് ചെയ്യുകയാണ്. വടുതലയിലും അരൂക്കുറ്റിയിലും കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിക്കുന്ന കാര്യത്തിലും നടപടിയില്ല. മാലിന്യനിര്‍മാര്‍ജനവും അരൂക്കുറ്റിയിലെ പ്രധാന വെല്ലുവിളിയാകുന്നു. അരൂക്കുറ്റി പാലത്തില്‍വരെ മാലിന്യം വലിച്ചെറിയുന്ന സ്ഥിതിയാണ്. പഞ്ചായത്ത് അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ താല്‍പര്യമില്ളെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖല വളരുമ്പോഴും അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതെ അരൂക്കുറ്റി വലയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.