ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ കീഴിലെ ഇ.എം.എസ് സ്റ്റേഡിയത്തിന് ചുറ്റും പാകിയ വിരിക്കല്ലുകള്‍ (ഇന്‍റര്‍ ലോക് ടൈലുകള്‍) കടത്തുന്നു. ചില സ്വകാര്യവ്യക്തികള്‍ രാത്രി വലിയ വാഹനങ്ങള്‍ എത്തിച്ചാണ് കടത്തുന്നത്. മോഷണം തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടു. 500 സ്ക്വയര്‍ ഫീറ്റ് ഭാഗത്തെ ടൈലുകളാണ് ഇളക്കിമാറ്റിയത്. ഏകദേശം 25,000 രൂപയുടെ നഷ്ടമാണ് നഗരസഭക്ക് ഇതുമൂലം സംഭവിച്ചത്. സംഭവത്തത്തെുറിച്ച് വെള്ളക്കിണര്‍ ആഞ്ഞിലിപറമ്പില്‍ കെ. അന്‍സാരി നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. വിഷയം ചെയര്‍മാന്‍ തോമസ് ജോസഫ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. മെഹബൂബ്, സ്റ്റേഡിയം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജിത്ര എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതായി അന്‍സാരി പറയുന്നു. സംഭവത്തിന്‍െറ നിജസ്ഥതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നഗരസഭാ പൊതുമരാമത്ത് എന്‍ജിനീയര്‍ ഷാജിയെ നിയോഗിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടൈലുകള്‍ സമീപത്തെ ചില വീടുകളില്‍ ഉപയോഗിച്ചതായി കണ്ടത്തെി. എന്നാല്‍, റിപ്പോര്‍ട്ട് ലഭിച്ചിട്ടും നഗരസഭ നടപടിയെടുക്കാന്‍ മടിക്കുകയാണെന്ന് പരാതിക്കാരന്‍ പറയുന്നു. നടപടി വൈകുന്നതിന് കാരണം വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശം നിയമ പ്രകാരം നഗരസഭയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് അന്‍സാരി. ഇതിനിടെ, ടൈലുകള്‍ മോഷ്ടിച്ചവര്‍ തെളിവ് നശിപ്പിക്കുന്നതിന്‍െറ ഭാഗമായി അവ മാറ്റിയിരുന്നു. ഇത് അധികൃതരുടെ ഒത്താശയോടെയാണെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.