വടുതല: കക്കൂസ് മാലിന്യം ജനവാസകേന്ദ്രങ്ങളില്‍ തള്ളുന്നത് പതിവാകുന്നു. അധികൃതരും പൊലീസും ഇടപെടാത്തതില്‍ പ്രതിഷേധം ശക്തമാണ്. അരൂക്കുറ്റി, പാണാവള്ളി, പള്ളിപ്പുറം, തൈക്കാട്ടുശേരി മേഖലകളില്‍ മാലിന്യം തള്ളല്‍ പതിവാണ്. വിവിധ ഭാഗങ്ങളില്‍നിന്ന് ചെറുടാങ്കറുകളില്‍ ശേഖരിക്കുന്ന മാലിന്യം രാത്രിയാണ് ഈ പ്രദേശങ്ങളില്‍ തള്ളുന്നത്. പൊലീസ് കാര്യമായ നടപടി സ്വീകരിക്കുന്നില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം റോഡരികില്‍ തള്ളിയ കക്കൂസ് മാലിന്യം പ്രദേശവാസികള്‍ക്ക് ദുരിതമായി. കടുത്ത ദുര്‍ഗന്ധത്തിലും രോഗഭീഷണിയിലുമാണ് പ്രദേശവാസികള്‍. ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ മിക്കയിടങ്ങളിലും തെരുവുവിളക്ക് ഇല്ലാത്തത് സാമൂഹികവിരുദ്ധര്‍ക്ക് സൗകര്യമാകുന്നു. നാട്ടുകാരുടെയും പൊലീസിന്‍െറയും കണ്ണില്‍പെടാതിരിക്കാന്‍ കാടുകളിലാണ് മാലിന്യം തള്ളുന്ന വാഹനങ്ങള്‍ കൂടുതലും ഒളിപ്പിക്കുന്നത്. പലതവണ നാട്ടുകാര്‍ താക്കീത് ചെയ്ത് വിട്ടെങ്കിലും ഇതിന് അറുതിയില്ല. പൊലീസ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.