കളശല്യം അതിരൂക്ഷം: ആശങ്കയോടെ കുട്ടനാടന്‍ കര്‍ഷകര്‍

കുട്ടനാട്: കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കി രണ്ടാംകൃഷി ഇറക്കിയിട്ടില്ലാത്ത പാടശേഖരങ്ങളില്‍ കളകള്‍ നിറയുന്നു. കളനിറയുന്നത് കുട്ടനാട്ടിലെ അടുത്ത പുഞ്ചകൃഷിക്ക് വെല്ലുവിളിയാകും. വ്യാപകമായി പടര്‍ന്നുപിടിക്കുന്ന കളകള്‍ നിലമൊരുക്ക് ചെലവുകള്‍ ഇരട്ടിപ്പിക്കുമെന്നതാണ് കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. നീലംപേരൂര്‍ കൃഷിഭവന്‍ പരിധിയിലുള്ള കാഞ്ഞിരക്കോണം പാടശേഖരത്ത് കതിര ഇനത്തില്‍പ്പെട്ട കളകളാണ് വ്യാപകമായിരിക്കുന്നത്. 400 ഏക്കറോളം വരുന്ന പാടശേഖരത്ത് നെല്‍ച്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നപോലെയാണ് കള നിറഞ്ഞിരിക്കുകയാണ്്. കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ പുഞ്ചകൃഷിക്ക് വേണ്ടി പോളയും മറ്റ് പായലുകളും നീക്കം ചെയ്യുന്ന നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, കാഞ്ഞിരക്കോണം പാടശേഖരത്തെ കളനീക്കംചെയ്യല്‍ അത്ര എളുപ്പമല്ളെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിലമൊരുക്കലിന്‍െറ ആദ്യഘട്ടമായി കതിര പൂര്‍ണമായും നീക്കംചെയ്തിരുന്നു. എന്നാല്‍, ഇരട്ടിയായി വീണ്ടും കിളിര്‍ത്തതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. നീക്കംചെയ്യുന്നതിന്‍െറ ഇരട്ടി കള കിളിര്‍ക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കള തഴച്ചുവളര്‍ന്ന് നില്‍ക്കുന്നതിനാല്‍ കളനാശിനി പ്രയോഗം പോലും പ്രയാസകരമാണ്. ഒരുമാസം മുമ്പ് കളകള്‍ പറിച്ചുനീക്കിയിരുന്നെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍വസ്ഥിതിയിലായി. പ്രയാസകരമെങ്കിലും ഒരുവട്ടംകൂടി കളനാശിനി തളിച്ച് കളകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് കൃഷിക്കാര്‍. കളയുടെ ഇലകള്‍കൊണ്ട് മുറിവുണ്ടാകുമെന്നത് കളനാശിനി പ്രയോഗവും ബുദ്ധിമുട്ടുണ്ടാക്കും. മൂര്‍ച്ചയുള്ള ഇലകളുള്ളതിനാല്‍ പാടത്ത് ഇറങ്ങുന്നവരുടെ ശരീരം മുറിയാനുള്ള സാധ്യതയുണ്ട്. ഇക്കാരണത്താല്‍ പണികള്‍ക്കായി തൊഴിലാളികളെ കിട്ടാനും പ്രയാസമാണ്. കളയുടെ ചുവടറ്റത്തെ കിഴങ്ങ് ചെളിമണ്ണില്‍ ആഴത്തില്‍ വേരുറപ്പിച്ചിരിക്കുകയാണ്്. ഇവ മുഴുവനായും നീക്കംചെയ്താലെ കള പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. കള നീക്കം ചെയ്യാനും മറ്റുമായി ചെലവ് വര്‍ധിപ്പിക്കുമെന്നത് കൃഷിയിറക്കുന്നതില്‍നിന്ന് പിന്‍തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.