വള്ളികുന്നത്തെ മുഖംമൂടി ആക്രമണം: ആര്‍.എസ്.എസ് ഗൂഢാലോചന: സമഗ്രാന്വേഷണം വേണമെന്ന് സംഘടനകള്‍

കായംകുളം: വള്ളികുന്നത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന മുഖംമൂടി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍.എസ്.എസ് ഗൂഢാലോചനയെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ആര്‍.എസ്.എസ് നടത്തിയ തന്ത്രമാണ് മുഖംമൂടി ആക്രമണമെന്ന് വിവിധ സംഘടനകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരുമാസം മുമ്പാണ് പ്രദേശത്തെ പല ഭാഗങ്ങളിലും സ്ഥാപിച്ചിരുന്ന പല പാര്‍ട്ടികളുടെയും കൊടിമരങ്ങള്‍ മുഖംമൂടി സംഘം തകര്‍ത്തത്. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കൊടിമരങ്ങളും മീലാദ് പതാകയുമാണ് നശിപ്പിച്ചത്. വിവരം അറിഞ്ഞത്തെിയ പൊലീസിന് നേരെയും ആക്രമണമുണ്ടായി. സംഭവദിവസം അഞ്ച് ആര്‍.എസ്.എസുകാര്‍ പിടിയിലായിരുന്നു. സൈബര്‍സെല്ലിന്‍െറ സഹായത്തോടെ തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ അഞ്ച് ആര്‍.എസ്.എസുകാര്‍ കൂടി കസ്റ്റഡിയിലായി. ആര്‍.എസ്.എസ് കാര്യവാഹക് തലനാരിഴക്കാണ് പൊലീസിന്‍െറ കൈയില്‍നിന്ന് രക്ഷപ്പെട്ടത്. കടുവിനാലില്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം നടത്തി ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ടയാള്‍ അടക്കമാണ് ഇപ്പോള്‍ പിടിയിലായത്. പത്തുവര്‍ഷം മുമ്പാണ് പള്ളിക്ക് നേരെ ആക്രമണം ഉണ്ടായത്. രണ്ട് വര്‍ഷത്തിന് ശേഷം കേസില്‍ ഉള്‍പ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. രണ്ട് സംഭവങ്ങളും ഉണ്ടാകുന്നതിന് മുമ്പ് ഇപ്പോള്‍ ഉണ്ടായ മുഖംമൂടി ആക്രമണം പോലെ നിരവധി സംഭവങ്ങള്‍ വള്ളികുന്നത്ത് നടന്നിരുന്നു. ഇത് ഗൗരവമായി എടുക്കാതിരുന്നതാണ് നാടിനെ വര്‍ഗീയമായ ചേരിതിരിവിലത്തെിക്കുന്ന തരത്തില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയത്. അത് സമാധാനകാംക്ഷികളെ ആശങ്കപ്പെടുത്തുന്നു. മുഖംമൂടി സംഘത്തെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ മുസ്ലിം ലീഗിന്‍െറ കൊടിമരം തകര്‍ത്ത സംഭവവും ഉണ്ടായി. ഇതിന് പിന്നിലും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. നേരത്തേ വര്‍ഗീയ സംഘര്‍ഷങ്ങള്‍ പതിവായതോടെ കാമ്പിശേരി ജങ്ഷനില്‍ പൊലീസ് കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിരുന്നു. വര്‍ഗീയാസ്വസ്ഥതകളില്‍നിന്നും നാട് മോചിതമായി തുടങ്ങിയെന്ന് ബോധ്യമായതോടെ എട്ടുമാസം മുമ്പ് ഇത് നിര്‍ത്തി. ഇതിന് ശേഷമാണ് പഴയ സംഭവങ്ങളുടെ ആവര്‍ത്തനങ്ങള്‍ തലപൊക്കി തുടങ്ങിയത്. ഇതിനിടെ മുഖംമൂടി ആക്രമണത്തിന് നേതൃത്വം നല്‍കിയ ആര്‍.എസ്.എസ് നേതാക്കളെ പിടികൂടണമെന്ന് സി.പി.എം ഏരിയ കമ്മിറ്റിയംഗം അഡ്വ. എന്‍.എസ്. ശ്രീകുമാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ആര്‍.എസ്.എസിന്‍െറ ഹീനമായ നീക്കത്തെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജി. രാജീവ്കുമാര്‍, പി.ഡി.പി മണ്ഡലം വൈസ് പ്രസിഡന്‍റ് ജലാല്‍ പള്ളികുറ്റി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് അസീസ് രാമഞ്ചിറ, എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ഷഫീഖ് കാമ്പിശേരി എന്നിവര്‍ അപലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.