പറവൂര്‍: ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍കൂടി 110 കെ.വി ലൈന്‍ വലിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും ഉള്‍പ്പെടെ സാധാരണക്കാര്‍ തിങ്ങിത്താമസിക്കുന്ന ഏഴിക്കര ഗ്രാമപഞ്ചായത്തിലെ നന്ത്യാട്ടുകുന്നം അഞ്ച്, ആറ് വാര്‍ഡുകളില്‍കൂടി 110 കെ.വി ലൈന്‍ വലിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ അയ്യമ്പിള്ളിയിലേക്ക് ലൈന്‍ വലിക്കാന്‍ മറ്റു സ്ഥലങ്ങള്‍ ഉണ്ടെന്നിരിക്കെ ചില രാഷ്ട്രീയസമ്മര്‍ദം മൂലമാണ് പ്രദേശത്തുകൂടി ലൈന്‍ വലിക്കാന്‍ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. ചെറിയപ്പിള്ളി വഴി ലൈന്‍ വലിക്കാനാണ് നേരത്തേ തീരുമാനിച്ചത്. എന്നാല്‍, ഭരണകക്ഷി നേതാവിന്‍െറ ഇടപെടലിനത്തെുടര്‍ന്നാണ് ഏഴിക്കര പ്രദേശത്തുകൂടി വലിക്കാന്‍ തീരുമാനിച്ചതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. സര്‍വേ നടത്താന്‍ എത്തിയവര്‍ ഓരോ സ്ഥലത്തും ഉടമസ്ഥരുടെ അനുവാദം വാങ്ങാതെ ബലമായി കുറ്റിയടിച്ചതായി കമ്മിറ്റി ആരോപിച്ചു. ലൈന്‍ വലിക്കുന്നതിന്‍െറ സമീപത്ത് ഒരു തരത്തിലുമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തെരുതെന്ന നിര്‍ദേശവും ഇവര്‍ നല്‍കിയിട്ടുണ്ട്. അത്താണി കവലയില്‍ വിളിച്ചുകൂട്ടിയ പ്രതിഷേധയോഗത്തില്‍ സുരക്ഷാസമിതി കണ്‍വീനര്‍ എസ്. ഭാര്‍ഗവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് പ്രദേശത്തുകൂടി ലൈന്‍ വലിക്കാന്‍ തീരുമാനിച്ചാല്‍ കെ.എസ്.ഇ.ബി സബ് ഡിവിഷന്‍ ഓഫിസിനുമുന്നില്‍ അനശ്ചിത കാല സത്യഗ്രഹം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.