വടുതല: ജില്ലയുടെ വടക്കന്‍ മേഖലയില്‍ ഡെങ്കിപ്പനി പടരുമ്പോള്‍ നിയന്ത്രണവിധേയമാക്കാനാകാതെ ആരോഗ്യവകുപ്പ് വിയര്‍ക്കുന്നു. ചേര്‍ത്തല, പള്ളിപ്പുറം, മുഹമ്മ, മാരാരിക്കുളം, കടക്കരക്കപ്പള്ളി, കഞ്ഞിക്കുഴി മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപകമായത്. ഈഡിസ് കൊതുകിന്‍െറ സാന്ദ്രത ഈ ഭാഗങ്ങളില്‍ ഏറിയതാണ് ഡെങ്കിപ്പനി നിയന്ത്രണവിധേയമാകാത്തതിന് കാരണം. ജില്ലയില്‍ കഴിഞ്ഞദിവസം 20 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സതേടിയത്. ഇതില്‍ 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വയലാര്‍, കടക്കരപ്പള്ളി, ചേര്‍ത്തല, കഞ്ഞിക്കുഴി എന്നിവിടങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊതുകിന്‍െറ ഉറവിട നശീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായില്ല. പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് കൊതുകിന്‍െറ ഉറവിടനശീകരണ0ത്തിന് കാര്യമായ നടപടിയുണ്ടായില്ല. വീടുകളിലെ കൊതുക് ഉറവിടങ്ങള്‍ അവരവര്‍തന്നെ നശിപ്പിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, പലരും ഇതിന് തയാറാകുന്നില്ല. കൊതുക് വളരാന്‍ സാഹചര്യം ഒരുക്കുന്നവരെ കണ്ടത്തെി നോട്ടീസ് നല്‍കുന്ന ജോലി നേരത്തേയുണ്ടായിരുന്നു. ഇപ്പോള്‍ അത് നിലച്ചതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിട്ടുണ്ട്. ഡെങ്കിപ്പനിക്ക് പുറമെ വയറിളക്കവും നിയന്ത്രിക്കാനായില്ല. കഴിഞ്ഞദിവസം 138 പേരാണ് വയറിളക്കത്തിന് ചികിത്സതേടിയത്. 740 പേര്‍ക്ക് വൈറല്‍പനിയും 11 പേര്‍ക്ക് ചിക്കന്‍പോക്സും പിടിപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.