വടുതല: വേമ്പനാട്ടുകായലില്‍ നിരോധിത മാര്‍ഗങ്ങളില്‍ മീന്‍പിടിത്തം വ്യാപകം. പരിശോധന നടത്താന്‍ മത്സ്യവകുപ്പിന് ബോട്ടില്ല. പപ്പ്, പടല്, അടക്കംകൊല്ലി തുടങ്ങിയ നിരോധിത രീതിയിലുള്ള മത്സ്യബന്ധനമാണ് വ്യാപകമായത്. ഇത് മത്സ്യവകുപ്പ് അധികൃതര്‍തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍, കായലില്‍ പരിശോധന നടത്തി പിടികൂടാന്‍ പൂച്ചാക്കല്‍ തേവര്‍വട്ടം മത്സ്യഭവന്‍ പരിധിയില്‍ ബോട്ടില്ല. നിശ്ചിത സമയങ്ങളില്‍ ജില്ലാ ഓഫിസില്‍നിന്ന് ബോട്ടത്തെിച്ചാണ് പരിശോധന നടത്തുന്നത്. മത്സ്യസമ്പത്ത് നശിപ്പിക്കുന്ന അനധികൃത മത്സ്യബന്ധനരീതി പിന്തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് താക്കീതു നല്‍കുക മാത്രമാണ് ചെയ്യുന്നത്. തൈക്കാട്ടുശേരി കായലില്‍ ഉള്‍പ്പെടെ മല്ലിക്കക്ക ഖനനം വ്യാപകമായിട്ടും അധികൃതര്‍ കാഴ്ചക്കാരാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.