ഹരിപ്പാട്: കരുവാറ്റ പവര്‍ ഹൗസിനുസമീപം നെല്‍വയലോരത്തും ഡാണാപ്പടി- കാര്‍ത്തികപ്പള്ളി തോട്ടിലും കോളാത്ത് ക്ഷേത്രക്കുളത്തിനു സമീപവും പഞ്ചായത്ത് കുളത്തിലും പിള്ളത്തോട്ടിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും കക്കൂസ് മാലിന്യം ഒഴുക്കുന്ന സാമൂഹികവിരുദ്ധരുടെ നടപടിക്കെതിരെ പ്രതിഷേധം. രാത്രി ടാങ്കര്‍ ലോറികളിലാണ് മാലിന്യം ഒഴുക്കുന്നത്. ഇതുമൂലം പ്രദേശവാസികള്‍ ഏറെ ദുരിതത്തിലാണ്. കരുവാറ്റ ഭാഗത്ത് മാലിന്യവുമായി വന്ന വാഹനം രണ്ടുപ്രാവശ്യം നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചതാണ്. എന്നിട്ടും ഈ പ്രവണതക്ക് അയവുണ്ടായിട്ടില്ല. പൊലീസ് പലപ്പോഴും നിഷ്ക്രിയരാണ്. ഇറച്ചി മാലിന്യങ്ങളും പലയിടത്തും നിക്ഷേപിക്കുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടി പൊലീസിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.