ഏലൂര്‍: മഞ്ഞുമ്മലില്‍ വീടുകയറി ഗുണ്ടാ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. മഞ്ഞുമ്മല്‍ സ്വദേശികളായ പള്ളിപ്പറമ്പ് രഞ്ജിത്ത് (23), പയ്യപ്പിള്ളി വീട്ടില്‍ ബാബു പീറ്റര്‍ (49) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവരുടെ ബന്ധുക്കള്‍ പറഞ്ഞു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം ആക്രമിസംഘം മഞ്ഞുമ്മല്‍ ഗ്രൗണ്ടിലത്തെി രഞ്ജിത്തിനെ ഭീഷണിപ്പെടുത്തി കൈയേറ്റത്തിന് ശ്രമിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിന്‍െറ തുടര്‍ച്ചയാണ് ഞായറാഴ്ച നടന്നത്. പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ മറ്റൊരു സുഹൃത്തിന്‍െറ വീട്ടിലിരിക്കെയാണ് ആക്രമണം നടത്തിയത്. രഞ്ജിത്തിനെ ആക്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ബാബു പീറ്ററിന് പരിക്കേറ്റത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് നഗരസഭ വൈസ് ചെയര്‍മാന്‍ എ.ഡി. സുജിലിന്‍െറ നേതൃത്വത്തില്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. ഏലൂര്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.