കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷം

കുട്ടനാട്: കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമം വീണ്ടും രൂക്ഷം. നെടുമുടി, കൈനകരി, ചമ്പക്കുളം, രാമങ്കരി, കാവാലം, പുളിങ്കുന്ന്, മുട്ടാര്‍, നീലംപേരൂര്‍ തുടങ്ങി 13 പഞ്ചായത്തുകളിലും കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണ്. കുടിവെള്ള ദൗര്‍ലഭ്യം രൂക്ഷമായതോടെ നാട്ടുകാര്‍ നിലവില്‍ പണം നല്‍കിയാണ് കുടിവെള്ളം വാങ്ങുന്നത്. കുട്ടനാട്ടിലെ കൂലിവേലക്കാര്‍ വരുമാനത്തിന്‍െറ പകുതിയും കുടിവെള്ളം വാങ്ങാന്‍ ഉപയോഗിക്കേണ്ട ഗതികേടിലാണ്. ജലവിതരണത്തിന് സിന്‍റക്സ് ടാങ്കുകള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കുമെന്ന് അറിയിച്ചെങ്കിലും പദ്ധതി നടപ്പായിട്ടില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് താല്‍ക്കാലിക സംവിധാനം ഒരുക്കുന്നതിന് പകരം തകരാറിലായ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്ലൈനുകള്‍ നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 33 കെട്ടുവള്ളങ്ങളിലായി കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളമത്തെിക്കുന്ന പദ്ധതി ഉടന്‍ തുടങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇതും മുമ്പത്തെപോലെ തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ മുടങ്ങുമെന്ന് നാട്ടുകാര്‍ പറയുന്നു. കുടിവെള്ളം താല്‍ക്കാലികമായി എത്തിക്കാന്‍ റവന്യൂ വകുപ്പ് ഉപയോഗിക്കുന്ന പണത്തിന്‍െറ പകുതി ഉപയോഗിച്ച് തകരാറിലായ പൈപ്പ് ലൈനുകള്‍ നന്നാക്കിയാല്‍ കുടിവെള്ള ദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. ഒട്ടുമിക്ക പ്രദേശത്തും ആറ്റിലെ അഴുക്കുവെള്ളം തിളപ്പിച്ച് ഉപയോഗിക്കുകയാണ്. ശുദ്ധമായ കുടിവെള്ളം വേണ്ടവര്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് വെള്ളം ശേഖരിക്കുന്നത്. കനത്ത ചൂടിനിടയില്‍ ചെറിയ ആശ്വാസമായിരുന്ന ആര്‍.ഒ പ്ളാന്‍റുകളില്‍ ചിലത് പ്രവര്‍ത്തനരഹിതമായതും നാട്ടുകാരെ വെട്ടിലാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.