ജനവിധി അട്ടിമറിക്കാന്‍ യു.ഡി.എഫ് കള്ളപ്പണം ഒഴുക്കുന്നു –ബിനോയ് വിശ്വം

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായപ്പോള്‍ ജനവിധി അട്ടിമറിക്കാന്‍ യു.ഡി.എഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കുകയാണെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം. യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ അഴിമതികളുടെ പ്രത്യുപകാരമായാണ് കള്ളപ്പണം ലഭിക്കുന്നത്. സംസ്ഥാനത്ത് പല ഭാഗത്തുനിന്നും കള്ളപ്പണം പിടികൂടുമ്പോള്‍ ഇലക്ഷന്‍ കമീഷന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഈ ആവശ്യം ഉന്നയിച്ച് കമീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പ്രസ് ക്ളബ് സംഘടിപ്പിച്ച ‘ജനസമക്ഷം-2016’ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. നാടിന്‍െറ എല്ലാസമ്പത്തും വിറ്റുതുലക്കാന്‍ ശ്രമിച്ച സര്‍ക്കാറെന്നാകും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അറിയപ്പെടുക. മെര്‍ക്കിസ്റ്റണ്‍ ഭൂമി സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അന്ന് മന്ത്രിയായിരുന്ന തന്നെ യു.ഡി.എഫ് വേട്ടയാടി. എന്നാല്‍, 2016ല്‍ ഈ ഭൂമി യു.ഡി.എഫ് സര്‍ക്കാര്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുകയായിരുന്നു. ആ ഉത്തരവ് റദ്ദാക്കാന്‍ ഉമ്മന്‍ ചാണ്ടി ആര്‍ജവം കാട്ടിയില്ല. ഇതിനെപ്പറ്റി ചോദിക്കുമ്പോള്‍ ഉത്തരം പറയാതെ ഉമ്മന്‍ ചാണ്ടി ചോദ്യം ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് നൂറിലേറെ സീറ്റ് നേടും. ജനവിധി ഭയന്ന് വടകര, ബേപ്പൂര്‍ മോഡല്‍ സഖ്യത്തിനാണ് യു.ഡി.എഫ് നീക്കമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.