വടുതല: പ്രചാരണത്തില്‍ പുത്തന്‍ തന്ത്രങ്ങളുമായാണ് ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമെല്ലാം മുന്നേറുന്നത്. സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്തിയാണ് പ്രചാരണത്തില്‍ വ്യത്യസ്തത തേടുന്നത്. ഫോണിലൂടെയത്തെുന്ന വോട്ട് അഭ്യര്‍ഥനയാണ് പ്രചാരണത്തിന്‍െറ ഈ ഘട്ടത്തില്‍ കൂടുത ലായുള്ളത്. ഫോണിലേക്ക് വരുന്ന കോള്‍ എടുത്താല്‍ മറുതലക്ക് സംസാരിക്കുക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരിക്കും. ‘ഞാന്‍ നിങ്ങളുടെ സ്ഥാനാര്‍ഥി. എനിക്ക് നിങ്ങളുടെ വിലയേറിയ വോട്ട് ചെയ്യണം’ എന്ന് തുടങ്ങുന്ന മുന്‍കൂട്ടി റെക്കോഡ് ചെയ്ത ശബ്ദത്തില്‍ വോട്ട് അഭ്യര്‍ഥന. ഇനി ആരെയെങ്കിലും അങ്ങോട്ട് വിളിച്ചാലും ഇതുതന്നെ അവസ്ഥ. റിങ്ടോണും കോളര്‍ ടോണും ഒക്കെ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ചുള്ള പാട്ടുകള്‍ തന്നെ. ഇതുമുഴുവന്‍ കേള്‍പ്പിച്ചശേഷമേ നമ്മള്‍ വിളിച്ചയാള്‍ ഫോണെടുക്കൂ. റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റോപ്പിലും ഒക്കെ റെക്കോഡ് ചെയ്ത വോട്ടഭ്യര്‍ഥന കേള്‍ക്കാം. മുന്നണികളെല്ലാം ഇത്തരത്തിലുള്ള പ്രചാരണത്തിലേര്‍പ്പെടുന്നുണ്ട്. വിവാഹവീടുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഒക്കെ പോയാല്‍ മുഴങ്ങി കേള്‍ക്കുക സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടിയുള്ള റിങ്ടോണുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.