ഭരിക്കുന്നത് കോര്‍പറേറ്റുകളെ സഹായിക്കുന്ന വര്‍ഗീയ ഫാഷിസ്റ്റുകള്‍

ചെങ്ങന്നൂര്‍: നാട് ഭരിക്കുന്നത് കോര്‍പറേറ്റുകളെ സഹായിക്കുന്ന വര്‍ഗീയ ഫാഷിസ്റ്റുകളാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര. പാണ്ടനാട് പറമ്പത്തൂര്‍ പടിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. തുരുത്തിക്കാട് മേഖലയില്‍നിന്ന് പാര്‍ട്ടിയിലേക്ക് വന്ന 20 പേര്‍ക്ക് അംഗത്വവിതരണവും അവര്‍ നടത്തി. വിദ്യാഭ്യാസരംഗത്ത് ദലിത് വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ്. അതിന്‍െറ അവസാനത്തെ ഇരയാണ് രോഹിത് വെമുല. ഇന്ത്യയില്‍ ഭരണ-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളെല്ലാം സാധാരണ ജനങ്ങള്‍ക്ക് അന്യമാണ്. ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ ജനങ്ങളോടൊപ്പം കൈകോര്‍ത്ത് മുന്നോട്ടുപോകാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി ശ്രമിക്കുന്നത്. മണ്ഡലം പ്രസിഡന്‍റ് സന്തോഷ് പുലിയൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സബീര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു. സിബീഷ് ചെറുവല്ലൂര്‍, രാധാമണി മുളക്കുഴ, ശോഭ പ്രമോദ്, സതീഷ് പാണ്ടനാട്, പി.ടി. വസന്തകുമാര്‍, ബിജു ഇലഞ്ഞിമേല്‍, അനീഷ് ഉളുന്തി, രാജേന്ദ്രന്‍ വെണ്‍മണി, അനു ബുധനൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.