വണ്ടിപ്പെരിയാര്‍: ബൈക്കില്‍ കഞ്ചാവുമായി വന്ന ചേര്‍ത്തല അരൂക്കുറ്റി സ്വദേശികളായ തോട്ടുചിറ നികര്‍ത്തുവീട്ടില്‍ ശെല്‍വരാജ് (23), കാവുങ്കല്‍ നികര്‍ത്തുവീട്ടില്‍ ഹരികൃഷ്ണന്‍ (21) എന്നിവരെ വണ്ടിപ്പെരിയാര്‍ മഞ്ചുമലയില്‍ വാഹന പരിശോധനക്കിടെ വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടറും സംഘവും പിടികൂടി. കുമളി എക്സൈസ് ചെക്പോസ്റ്റില്‍ പരിശോധനക്ക് നിര്‍ത്താതെ വന്ന കെ.എല്‍ 32 എഫ് 875 എന്ന പള്‍സര്‍ 220 ആണ് പിടിച്ചെടുത്തത്. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കെ.എ. നെല്‍സന്‍െറ നിര്‍ദേശ പ്രകാരം പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴുവരെ ജില്ലയില്‍ നടത്തിയ കോമ്പിങ് ഓപറേഷനിലാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്നാട് ഗൂഡലൂരില്‍നിന്ന് കാല്‍ കിലോ കഞ്ചാവ് വാങ്ങി അരൂരിന് കടത്തുകയായിരുന്നു പ്രതികള്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രിവന്‍റിവ് ഓഫിസര്‍മാരായ പി.എ. ഹാപ്പിമോന്‍, പി.ഡി. സേവ്യര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ബി. രാജ്കുമാര്‍, ടി.എ. അനീഷ്, കെ. ഷനേജ്, ഷൈന്‍, രവി, അനില്‍കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.