പുഞ്ച പാടശേഖരത്തില്‍ വന്‍ അഗ്നിബാധ

മാന്നാര്‍: വിളവെടുപ്പ് പൂര്‍ത്തിയായ പുഞ്ച പാടശേഖരത്തില്‍ വന്‍ അഗ്നിബാധ. അപ്പര്‍കുട്ടനാടന്‍ കാര്‍ഷിക മേഖലയായ മാന്നാറിലെ കുരട്ടിശ്ശേരി വില്ളേജില്‍പ്പെട്ട നാലുതോട്ടിലാണ് ഞായറാഴ്ച വൈകുന്നേരം തീപിടിത്തം ഉണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്സും സമയോചിതമായി ഇടപെട്ടതിനാല്‍ കരയിലേക്കും മറ്റും തീപടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാനായി. ഒരുപ്പു കൃഷിയെ മാത്രം ആശ്രയിച്ചുവരുന്ന ഈ മേഖലയില്‍ ഇക്കുറി വരിനെല്ലിന്‍െറ വര്‍ധിച്ച തോതിലുള്ള വളര്‍ച്ച കാരണം ഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ നേര്‍ പകുതിയായി കുറഞ്ഞിരുന്നു. അതിനെ തുടര്‍ന്ന് കൃഷി വന്‍ സാമ്പത്തിക ബാധ്യതയാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കിയത്. കൊയ്ത്തുമെതി പൂര്‍ണമായും കഴിഞ്ഞ പാടത്ത് വരിനെല്ല് നശിപ്പിക്കാനായിട്ടാണ് കര്‍ഷകര്‍ തീയിട്ടത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് നാലുഭാഗത്തേക്കും തീ പടരുകയായിരുന്നു. നാലുതോടിന്‍െറ മോട്ടോര്‍ തറയും കത്തിനശിച്ചു. മാവേലിക്കരയില്‍നിന്ന് എത്തിയ ഫയര്‍ഫോഴ്സും കര്‍ഷകരും നാട്ടുകാരും ചേര്‍ന്ന് വെള്ളം ഒഴിച്ചും ഓലമടകള്‍ കൊണ്ട് അടിച്ചും തീയണക്കുകയായിരുന്നു. ഫയര്‍ഫോഴ്സിന്‍െറ വാഹനം പാടത്തേക്ക് എത്താതിരുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സപ്പെടാനും കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.