ചേര്‍ത്തല: പട്ടണക്കാട് സഹകരണ ബാങ്കില്‍ കോടികളുടെ തിരിമറി നടന്ന കേസില്‍ റിമാന്‍ഡിലായ മുന്‍ സെക്രട്ടറി ടി.വി. മണിയപ്പനെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കേസിന്‍െറ തുടരന്വേഷണത്തിനും തെളിവുകള്‍ സമാഹരിക്കാനും പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉദയഭാനു ചേര്‍ത്തല കോടതിയില്‍ വ്യാഴാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ പരിഗണിച്ച കോടതി മണിയപ്പനെ വെള്ളിയാഴ്ച ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. വ്യാജരേഖ ചമച്ചും കമ്പ്യൂട്ടര്‍ രേഖകളില്‍ കൃത്രിമം കാട്ടിയും കോടികള്‍ തട്ടിയെന്നാണ് കേസ്. ഒന്നാംപ്രതിയായ മണിയപ്പന്‍ ബുധനാഴ്ചയാണ് കോടതിയില്‍ കീഴടങ്ങിയത്. വിശ്വാസവഞ്ചന, പണാപഹരണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.