ജലക്ഷാമം: എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ജലവകുപ്പ് ഓഫിസ് ഉപരോധിച്ചു

ആലപ്പുഴ: കുടിവെള്ളക്ഷാമം നേരിടുന്ന നഗരത്തിലെ വടക്ക് പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ജലവകുപ്പ് ഓഫിസ് ഉപരോധിച്ചു. രാവിലെ 10ന് ആരംഭിച്ച ഉപരോധസമരം വൈകുന്നേരം വരെ നീണ്ടു. പത്തുമണിക്കുശേഷം എത്തിയ ഉദ്യോഗസ്ഥരെ ഓഫിസിലേക്ക് കടത്തിവിടാന്‍ സമരാനുകൂലികള്‍ വിസമ്മതിച്ചു. മുദ്രാവാക്യം മുഴക്കി എത്തിയ സമരാനുകൂലികള്‍ ഓഫിസ് പടിക്കല്‍ കുത്തിയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തോമസ് ഐസക് എം.എല്‍.എയും എത്തിയിരുന്നു. ഈ വിഷയത്തില്‍ കഴിഞ്ഞ ശനിയാഴ്ച തോമസ് ഐസക് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഹോളി ഫാമിലി കോണ്‍വെന്‍റില്‍ നിര്‍മിച്ച കുഴല്‍ക്കിണറില്‍നിന്ന് മേഖലയിലേക്ക് പമ്പിങ് തുടങ്ങാനും തീരുമാനിച്ചിരുന്നു. കൂടാതെ, ചാത്തനാട് പമ്പ് ഹൗസില്‍നിന്ന് ഓവര്‍ഹെഡ് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് പൂര്‍ണമായും നിറച്ചശേഷം തുറന്നുവിടാനുള്ള സംവിധാനം ഒരുക്കാനുമായിരുന്നു മറ്റൊരു നിര്‍ദേശം. തീരുമാനം നടപ്പാക്കുന്നതില്‍ ജലവകുപ്പ് വീഴ്ച വരുത്തിയെന്നാണ് കൗണ്‍സിലര്‍മാരുടെ ആരോപണം. സമരത്തത്തെുടര്‍ന്ന് ഓഫിസില്‍ കയറാനാകാതെവന്ന എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടി.എം. ഷാജി, അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മുഹമ്മദ് റഷീദ് എന്നിവരുമായി എം.എല്‍.എ ചര്‍ച്ച നടത്തി. സംഭവമറിഞ്ഞ് കലക്ടര്‍ ആര്‍. ഗിരിജ ഇരുവരെയും കലക്ടറേറ്റിലേക്ക് വിളിപ്പിച്ചു. ജലവകുപ്പിന് നേരിട്ട് ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയില്ളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടാങ്കറുകള്‍ കൗണ്‍സിലര്‍മാര്‍ ഏര്‍പ്പെടുത്തിയാല്‍ ജലം വിതരണം ചെയ്യാമെന്നും ഇവര്‍ കലക്ടറെ അറിയിച്ചു. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ളെന്ന് കലക്ടര്‍ പറഞ്ഞു. കുടിവെള്ളവിതരണം ആരംഭിക്കുന്നതിന് നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കലക്ടറടക്കമുള്ള ഉദ്യോഗസ്ഥര്‍ ജലവകുപ്പ് ഓഫിസിലത്തെി തങ്ങളുമായി ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് കൗണ്‍സിലര്‍മാര്‍. ജില്ലാ ഭരണകൂടം ഇതിന് തയാറായില്ളെങ്കില്‍ ഹൈവേ ഉപരോധമടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സംഭവമറിഞ്ഞ് സ്ഥലത്ത് പൊലീസും എത്തിയിരുന്നു. കൗണ്‍സിലര്‍മാരായ ഡി. സലിംകുമാര്‍, കെ.ജെ. പ്രവീണ്‍, എം.ആര്‍. പ്രേം, പ്രഭ വിജയന്‍, പി.എം. ശാലിനി, കെ. ബാബു, ബീന എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.