സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് 1580 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

ഹരിപ്പാട്: സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് 1580 ലിറ്റര്‍ കോടയും അഞ്ചുലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കരുവാറ്റ ഗേള്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍നിന്നാണ് എക്സൈസ് സംഘം കോടയും ചാരായവും പിടികൂടിയത്. ഗ്രൗണ്ടിന്‍െറ കാടുപിടിച്ച ഭാഗത്ത് വാറ്റും വില്‍പനയും നടക്കുന്നുണ്ടെന്ന് ആലപ്പുഴ എക്സൈസ് അസിസറ്റന്‍റ് കമീഷണര്‍ ചന്ദ്രബാലന് ലഭിച്ച രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രണ്ട് വീപ്പകളിലായി നിറച്ചനിലയില്‍ കോടയും അഞ്ച് ലിറ്ററിന്‍െറ ഒരു കന്നാസ് നിറയെ ചാരായവും രണ്ട് സെറ്റ് വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. കോട സംഭവസ്ഥലത്ത് ഒഴുക്കി ക്കളയുകയും മറ്റുള്ളവ പിടിച്ചെടുക്കുകയും ചെയ്തു. ഗ്രൗണ്ടിന്‍െറ കാടുപിടിച്ച ഭാഗത്ത് സാമൂഹികവിരുദ്ധശല്യം കൂടുതലാണെന്നും രാത്രി മദ്യവും ലഹരിവസ്തുക്കളുമായി കൂട്ടത്തോടെ ആളുകള്‍ ഇവിടെ എത്താറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വില്‍ക്കാന്‍ തയാറാക്കി സുരക്ഷിത സ്ഥാനത്ത് സൂക്ഷിച്ചിരുന്നതാണ് കോടയെന്ന് കരുതുന്നു. പ്രതിയെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കാര്‍ത്തികപ്പള്ളി റേഞ്ച് അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ഹക്കീം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.