അങ്കണവാടിയിലേക്കുള്ള വഴി സമീപവാസി കെട്ടിയടച്ചു

പൂച്ചാക്കല്‍: അങ്കണവാടിയിലേക്കുള്ള വഴി സമീപവാസി കെട്ടിയടച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ 59ാം നമ്പര്‍ അങ്കണവാടിക്കാണ് ഈ ദുര്‍ഗതി. പഴയ കെട്ടിടം ജീര്‍ണിച്ചതിനത്തെുടര്‍ന്ന് 2011-12ല്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ചുലക്ഷം രൂപ മുടക്കി എല്ലാ സൗകര്യങ്ങളോടും കൂടി നിര്‍മിച്ച അങ്കണവാടിയിലേക്കാണ് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയായത്. ഇത് പരിഹരിക്കാന്‍ കഴിഞ്ഞ യു.ഡി.എ.ഫ് കമ്മിറ്റി താല്‍പര്യം കാണിച്ചില്ളെന്ന് പ്രസിഡന്‍റ് രാജേഷ് വിവേകാനന്ദ പറഞ്ഞു. എല്‍.ഡി.എഫിന്‍െറ കമ്മിറ്റി വന്ന ശേഷം വഴി തുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ, ഇയാള്‍ വീടും സ്ഥലവും മകളുടെ പേരിലേക്ക് മാറ്റി. എന്നാല്‍, വസ്തു സംബന്ധമായ മുഴുവന്‍ നടപടിയും താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും തണ്ടപ്പേര് തടയാനും പഞ്ചായത്ത് അധികൃതര്‍ വില്ളേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ വീട്ടിലേക്ക് കുടിവെള്ള കണക്ഷന്‍ എടുക്കാന്‍ രേഖകള്‍ ആവശ്യപ്പെട്ട് അയല്‍വാസി കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫിസില്‍ ചെന്നെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.