വടുതലയില്‍ ബൈക്കില്‍ പിക് – അപ് വാന്‍ ഇടിച്ച് മാതാവിനും മകനും ഗുരുതര പരിക്ക്

വടുതല: വടുതല ജങ്ഷനില്‍ പിക് അപ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാതാവിനും മകനും ഗുരുതര പരിക്ക്. എറണാകുളം ചളിക്കവട്ടം തെന്നല നെടുമ്പള്ളി സലാമിന്‍െറ ഭാര്യ നസീമ (43) മകന്‍ നുജൂം (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു അപകടം. ബൈക്കില്‍ വടുതലയിലെ ബന്ധുവീട്ടിലേക്ക് വരുകയായിരുന്നു ഇവര്‍. പിക്-അപ് വാന്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികര്‍ സമീപത്തെ ഗേറ്റില്‍ ഇടിച്ച് തെറിച്ചുവീണു. ബൈക്കിന്‍െറയും എയ്സിന്‍െറയും മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ കൊച്ചിയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. രണ്ടുപേര്‍ക്കും കാലിനും തലക്കും ഗുരുതര പരിക്കുണ്ട്. എയ്സ് ഡ്രൈവര്‍ക്കും ചെറിയ പരിക്കുണ്ട്. അരൂക്കുറ്റി, വടുതല ഭാഗങ്ങളില്‍ വ്യാപകമായി കുഴികളാണ് അപകടങ്ങളുണ്ടാക്കുന്നത്. നാട്ടുകാരും ഡ്രൈവര്‍മാരും പലതവണ പരാതി നല്‍കിയെങ്കിലും കുഴി അടക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍ ചേര്‍ന്ന് വടുതല ഭാഗത്തെ കുഴികള്‍ താല്‍ക്കാലികമായി അടച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.