അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ ക്വാട്ടയില്‍ കുറവുവരുത്തിയതുമൂലം തീരദേശ മേഖലയില്‍ തൊഴില്‍ സ്തംഭനം. മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങള്‍ക്ക് സിവില്‍ സപൈ്ളസ് വകുപ്പ് മുഖേന നല്‍കുന്ന സബ്സിഡി മണ്ണെണ്ണയിലാണ് കുറവുവരുത്തിയത്. ലഭിച്ചുകൊണ്ടിരിക്കുന്ന 172 ലിറ്ററില്‍നിന്ന് 32 ലിറ്റര്‍ മണ്ണെണ്ണയാണ് ഒരുമാസത്തില്‍ കുറച്ചത്. ഇതുമൂലം തൊഴിലാളികള്‍ വീണ്ടും കരിഞ്ചന്തക്കാരെ സമീപിക്കുന്ന സ്ഥിതിയാണ്. അമ്പലപ്പുഴ, തോട്ടപ്പള്ളി, പുറക്കാട്, വാട്ടക്കല്‍ മേഖലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം സിവില്‍ സപൈ്ളസും മത്സ്യഫെഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മത്സ്യബന്ധന ഗ്രൂപ്പുകള്‍ മണ്ണെണ്ണ പെര്‍മിറ്റിന് അര്‍ഹത നേടിയത്. പുതുക്കിയ പെര്‍മിറ്റ് ഉള്ളവര്‍ക്കാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. 15 വര്‍ഷം പഴക്കമുള്ള എന്‍ജിനുകള്‍ക്ക് പകരം പുതിയ എന്‍ജിനുകള്‍ വാങ്ങിയവരില്‍ പലര്‍ക്കും പരിശോധന കഴിഞ്ഞിട്ടും ഇതുവരെ മണ്ണെണ്ണ ലഭിച്ചിട്ടുമില്ല. വിഹിതം കുറഞ്ഞതോടെ പെര്‍മിറ്റുള്ള 20 ശതമാനം പേര്‍ക്ക് ഇന്ധനത്തില്‍ കുറവുവന്നിട്ടുണ്ട്. തീരക്കടലില്‍ മത്സ്യം ഇല്ലാത്തതിനാല്‍ ആഴക്കടലില്‍ പോകാന്‍ കൂടുതല്‍ ഇന്ധനം ആവശ്യമാണ്. ഇതില്‍ ആവശ്യമായ മണ്ണെണ്ണ കിട്ടാത്തതിനാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ കഴിയാതെ പട്ടിണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.