ജനകീയ സമരസമിതി എക്സി. എന്‍ജിനീയറെ ഉപരോധിച്ചു

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ രണ്ട്, പതിനെട്ട് വാര്‍ഡുകളില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മെംബര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടി.എന്‍. ഷാജിയെ ഉപരോധിച്ചു. ചെവ്വാഴ്ച രാവിലെ 10ന് വഴിച്ചേരിയിലുള്ള വാട്ടര്‍ അതോറിറ്റി ഓഫിസിലായിരുന്നു സമരം. മണിക്കൂറോളം നീണ്ട ഉപരോധത്തില്‍ സ്ത്രീകളടക്കം നിരവധിയാളുകള്‍ പങ്കെടുത്തു. ജലവിതരണം തടസ്സപ്പെട്ട് ആറുമാസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും നടപടികയുണ്ടായില്ല. തുടര്‍ന്നാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഉപരോധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് വാര്‍ഡ് മെംബര്‍മാരായ രാജേശ്വരിയും ഷീജ നൗഷാദും പറഞ്ഞു. സമരക്കാര്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ ചേംബറില്‍ കടന്ന് മുദ്രാവാക്യം വിളി തുടര്‍ന്നു. ചൊവ്വാഴ്ചവൈകുന്നേരത്തോടെ കുടിവെള്ളവിതരണം പുന$സ്ഥാപിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പ്രശ്നം പരിഹരിക്കാന്‍ രണ്ടുദിവസം വേണമെന്ന് എന്‍ജിനീയര്‍ പറഞ്ഞു. പ്രധാന പൈപ്പുലൈനുകളില്‍ അഴുക്ക് അടിഞ്ഞുകൂടി ബ്ളോക്കുകള്‍ രൂപപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ബുധനാഴ്ച വൈകുന്നേരത്തോടെ വിതരണം സുഗമമാക്കുമെന്ന് അദ്ദേഹം രേഖാമൂലം ഉറപ്പുനല്‍കി. ഇതോടെയാണ് സമരം അവസാനിച്ചത്. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സുനീര്‍ വണ്ടാനം, ആശ പ്രദീപ്, രാജലക്ഷ്മി, നൗഷാദ്, ഫൈസല്‍ വണ്ടാനം, വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.