കായംകുളം: ഇരുവൃക്കയും തകരാറിലായ യുവതിയെ രക്ഷിക്കാന്‍ കുറ്റിത്തെരുവ് ഗ്രാമത്തില്‍ ബുധനാഴ്ച ജനകീയഫണ്ട് ശേഖരണം. പുള്ളിക്കണക്ക് കുഴിത്തറതെക്കേതില്‍ മനു ഭവനത്തില്‍ മധുവിന്‍െറ ഭാര്യ ശ്യാമളയെ (33) രക്ഷിക്കാനാണ് നാട് ഒന്നിക്കുന്നത്. ഭാര്യക്ക് തന്‍െറ വൃക്ക നല്‍കാന്‍ മധു തയാറാണ്. എന്നാല്‍, ആശുപത്രി ചെിലവിന് ഒരുരൂപപോലും മധുവിന്‍െറ കൈവശമില്ല. രണ്ടുവര്‍ഷമായി നടക്കുന്ന ചികിത്സയിലൂടെ ലക്ഷങ്ങളുടെ കടക്കാരായി കുടുംബം മാറിയിരിക്കുകയാണ്. നിര്‍മാണത്തൊഴിലാളിയായ മധുവിന്‍െറ വരുമാനത്തില്‍ ദൈനംദിന ചെലവുകള്‍ക്കുപോലും തികയാത്ത സ്ഥിതിയാണ്. ഭാര്യയുമായുള്ള ആശുപത്രിവാസം കാരണം ജോലിക്ക് പോകാന്‍ കഴിയില്ല. ലക്ഷങ്ങളുണ്ടെങ്കില്‍ മാത്രമെ ചികിത്സ നടത്താന്‍ കഴിയൂ. 21ാം തീയതി ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശ്യാമളയുടെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ ഒന്നിക്കുന്നത്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ചികിത്സാ സഹായസമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ഫണ്ട് ശേഖരണത്തിന് വീടുകള്‍ സന്ദര്‍ശിക്കും. കൃഷ്ണപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളിലെ വീടുകളാണ് സന്ദര്‍ശിക്കുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്ന് കാര്യമായ സഹകരണം ഉണ്ടാകണമെന്ന് സമിതി അഭ്യര്‍ഥിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9656614932.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.