കുട്ടനാട്: കുട്ടനാട് മണ്ഡലത്തില്‍ മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഒന്നുമില്ലാതിരുന്ന രീതിയില്‍ പ്രചാരണത്തിന് ചൂടേറുന്നു. എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയും ശക്തമായ സാന്നിധ്യം അറിയിച്ചതോടെ വാശിയേറിയ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി കുട്ടനാട് മാറിക്കഴിഞ്ഞു. മുന്നണി സ്ഥാനാര്‍ഥികള്‍ എല്ലാം പ്രചാരണത്തിന്‍െറ രണ്ടാംഘട്ടം പൂര്‍ത്തിയാക്കിവരുകയാണ്. പ്രമുഖ നേതാക്കളെ ഇതിനകം സ്ഥാനാര്‍ഥികള്‍ കളത്തില്‍ ഇറക്കിക്കഴിഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടിക്കുവേണ്ടി വി.എസും യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ജേക്കബ് എബ്രഹാമിനുവേണ്ടി ഉമ്മന്‍ ചാണ്ടിയും എത്തി. എന്‍.ഡി.എ സ്ഥാനാര്‍ഥി സുഭാഷ് വാസുവിനുവേണ്ടി നരേന്ദ്ര മോദി വരുംദിവസം മണ്ഡലത്തിലത്തെുമെന്ന് അ റിയുന്നു. വികസന സന്ദേശയാത്ര സംഘടിപ്പിച്ചുകൊണ്ടാണ് തോമസ് ചാണ്ടിയുടെ മൂന്നാംഘട്ട പ്രചാരണം. മാമ്പുഴക്കരി ജങ്ഷനില്‍നിന്ന് ആരംഭിച്ച വികസന സന്ദേശയാത്ര എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒ.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഡി.പ്രസന്നന്‍, ഡി. ലക്ഷ്മണന്‍, കെ.ആര്‍. ഭഗീരഥന്‍, ജി. ഉണ്ണികൃഷ്ണന്‍, സുല്‍ഫിക്കര്‍ മയൂരി എന്നിവര്‍ സംസാരിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ജേക്കബ് എബ്രഹാം തലവടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലൂടെ ഭവനസന്ദര്‍ശനം നടത്തിയാണ് രണ്ടാംഘട്ട പ്രചാരണവുമായി കടന്നുപോയത്. കുട്ടനാട്ടിലെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന ഉറപ്പുനല്‍കിയാണ് ജേക്കബിന്‍െറ വോട്ടഭ്യര്‍ഥന. എടത്വയിലും രാമങ്കരി, വേഴപ്ര ഭാഗങ്ങളിലുമായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി സുഭാഷ് വാസുവിന്‍െറ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.