ഭൂമിയെ വില്‍പനച്ചരക്കാക്കുന്ന വികസനത്തിനെതിരെ ഐക്യനിര രൂപപ്പെടണം

ചെങ്ങന്നൂര്‍: ഭൂമിയെ വില്‍പനച്ചരക്കാക്കുന്ന വികസന വഴികള്‍ക്കെതിരെ ജനകീയ ഐക്യനിര രൂപപ്പെടുത്തണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നീതിയിലും തുല്യതയിലും അധിഷ്ഠിതമായ വികസന വഴികളാണ് കേരളത്തിന്‍െറ സാമൂഹിക മുന്നേറ്റത്തിന് കാരണമായത്. പാടം നികത്തുന്നതും കുന്നിടിക്കുന്നതും അനിയന്ത്രതിമായി പാറ പൊട്ടിക്കുന്നതും എല്ലാം അനിവാര്യ വികസന പ്രവര്‍ത്തനമാണെന്ന മനോഭാവമാണ് നിലനില്‍ക്കുന്നത്. ഇത് കേരളത്തെ കുടിവെള്ളമില്ലാത്ത, മണ്ണിടിച്ചിലും, ഉരുള്‍പൊട്ടലും തുടര്‍ക്കഥയാകുന്ന ഒരു ദുരന്ത ഭൂമിയാക്കി മാറ്റും. മദ്യമയക്കുമരുന്ന് ഉപഭോഗം കുറയ്ക്കാന്‍ നടപടി ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രാവിലെ സംസ്ഥാന ട്രഷറര്‍ പി.കെ. നാരായണന്‍ ജില്ലാ സെക്രട്ടറി ബി. കൃഷ്ണകുമാര്‍, ജില്ലാ ട്രഷറര്‍ എം. ജി. ലൈജു എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി. കേന്ദ്ര നിര്‍വാഹക സമിതി അംഗം പി.എസ്. സാനു വിഷയസമിതി ആമുഖ അവതരണം നടത്തി. ജില്ലാ പ്രസിഡന്‍റ് പി.വി. ജോസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി.വി. ജോസഫ് (പ്രസിഡന്‍റ്), ബി. കൃഷ്ണകുമാര്‍ (സെക്രട്ടറി) എം.ജി. ലൈജു എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. അനിതാ ദേവി, കെ.ബി. അജയകുമാര്‍ (വൈസ് പ്രസിഡന്‍റ്), കെ.എം. താഹിര്‍, പ്രവീണ്‍ലാല്‍ (ജോ. സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.