ആറാട്ടുപുഴ: തെങ്ങ് ഒടിഞ്ഞുവീണ് വീടിന്‍െറ മേല്‍ക്കൂര തകര്‍ന്നു. വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന അച്ഛനും മകള്‍ക്കും പരിക്കേറ്റു. തൃക്കുന്നപ്പുഴ പതിയാങ്കര നാട്ടിച്ചിറയില്‍ കമലാസനന്‍െറ വീടിന് മുകളിലേക്കാണ് അടുത്ത പറമ്പിലെ തെങ്ങ് ഒടിഞ്ഞുവീണത്. തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം. വീടിന്‍െറ മേല്‍ക്കൂരയുടെ ഭാഗങ്ങളും തേങ്ങയും വീണാണ് കമലാസനനും (50), മകള്‍ സച്ചുമോള്‍ക്കും (21) പരിക്കേറ്റത്. തലക്ക് ആഴത്തില്‍ മുറിവേറ്റ കമലാസനനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളിലും ഇയാള്‍ക്ക് പരിക്കുണ്ട്. സച്ചുമോളുടെ പരിക്ക് ഗുരുതരമല്ല. അപകടത്തിന് തൊട്ടുമുമ്പ് വീടിന് പുറത്തേക്കിറങ്ങിയതിനാല്‍ കമലാസനന്‍െറ ഭാര്യ ആനന്ദമോള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓടുമേഞ്ഞ രണ്ടുമുറിയുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. അടുത്തിടെയാണ് വീട് പുതുക്കി പണിതത്. റവന്യൂ അധികൃതര്‍ എത്തി നഷ്ടം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.