കായംകുളം: പത്തിവിടര്‍ത്തിയാടുന്ന മൂര്‍ഖന്‍ കണ്‍മുന്നിലത്തെിയപ്പോള്‍ കുട്ടികള്‍ ആദ്യം ഒന്നമ്പരന്നു. മൂര്‍ഖനുമായി വാവ സുരേഷ് കുട്ടികള്‍ക്കിടയിലൂടെ നടക്കവെ ഭയം നിറഞ്ഞ കണ്ണുകളുമായാണ് ആദ്യം നോക്കിയത്. ഞക്കനാല്‍ ചില്ല സംഘടിപ്പിക്കുന്ന കുട്ടികളുടെ പഠന ക്യാമ്പിലാണ് മൂര്‍ഖനുമായി വാവ സുരേഷ് ക്ളാസ് നയിക്കാന്‍ എത്തിയത്. രണ്ടുമണിക്കൂര്‍ നീണ്ട ക്ളാസ് സമാപിച്ചപ്പോഴേക്കും കുട്ടികള്‍ക്ക് പാമ്പിനോടുള്ള ഭയം ഏകദേശം വിട്ടുമാറിയിരുന്നു. കരിമൂര്‍ഖന്‍, അണലി തുടങ്ങി ഉഗ്രവിഷമുള്ളവയും മലമ്പാമ്പ്, ചേര തുടങ്ങിയ വിഷമില്ലാത്തവ വരെ 25ഓളം പാമ്പുകളുമായാണ് സുരേഷ് എത്തിയത്. പാമ്പുകളെക്കുറിച്ച് കുട്ടികള്‍ അറിവുനേടി. നാലു ദിവസമായി നടന്ന ക്യാമ്പില്‍ 120 കുട്ടികളാണ് എത്തിയത്. സമാപന സമ്മേളനം ഉണ്‍മ മോഹന്‍ ഉദ്ഘാടനം ചെയ്തു. ജി. സത്യന്‍, പി. ജഗന്നാഥന്‍, അനുരാജ്, കെ. രജീന്ദ്രന്‍, കെ. ഷാനവാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.