മൊബൈല്‍ റീചാര്‍ജ് ചെയ്യാനത്തെിയ പെണ്‍കുട്ടികളും കടക്കാരും തമ്മില്‍ വാക്കേറ്റം; കേസ്

ആലപ്പുഴ: മൊബൈല്‍ കടയില്‍ റീചാര്‍ജ് ചെയ്യാന്‍ എത്തിയ പെണ്‍കുട്ടികളും ജീവനക്കാരും തമ്മിലുള്ള വാക്കേറ്റം പൊലീസ് കേസില്‍ കലാശിച്ചു. നഗരത്തില്‍ മുല്ലക്കല്‍ ഭാഗത്തുള്ള മൊബൈല്‍ ഷോപ്പില്‍ വെള്ളിയാഴ്ച വൈകുന്നേരം രണ്ട് പെണ്‍കുട്ടികള്‍ റീചാര്‍ജ് ചെയ്യാന്‍ എത്തിയതോടെയാണ് സംഭവത്തിന് തുടക്കം. പെണ്‍കുട്ടിയുടെ നമ്പറിലേക്ക് ആരോ സന്ദേശം അയച്ചതാണ് തര്‍ക്കത്തിന് കാരണമായത്. അയച്ചത് കടയിലെ ഒരു ജീവനക്കാരനാണെന്ന് ആരോപിച്ച് പെണ്‍കുട്ടികള്‍ ബഹളമായി. ഇതോടെ, ജീവനക്കാരും പെണ്‍കുട്ടികളും ഏറ്റുമുട്ടി. പിന്നീട് പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി മൊബൈല്‍ ഷോപ്പിലെ രണ്ട് ജീവനക്കാരെ അറസ്റ്റുചെയ്തു. വിവരമറിഞ്ഞ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്‍റ് കെ.എസ്. മുഹമ്മദും ഏകോപന സമിതി യുവജന വിഭാഗം പ്രസിഡന്‍റ് സുനീര്‍ ഇസ്മയിലും സ്റ്റേഷനില്‍ എത്തി. സൈബര്‍ സെല്ലിന്‍െറ അന്വേഷണത്തില്‍ വസ്തുതകള്‍ വ്യക്തമാകുന്നത് വരെ ജീവനക്കാരെ ജാമ്യത്തില്‍ വിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പിന്നീടാണ് ഇരുകൂട്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്ത് ജീവനക്കാരെ വിട്ടയച്ചത്. തകഴി ഭാഗത്തുള്ള നമ്പറില്‍നിന്നാണ് പെണ്‍കുട്ടിയുടെ ഫോണിലേക്ക് സന്ദേശം വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.