വെണ്‍മണി: പഞ്ചായത്ത് ജീവനക്കാരന് കെ.എസ്.ആര്‍.ടി.സി എംപാനല്‍ ഡ്രൈവറുടെ നേതൃത്വത്തിലെ സംഘത്തിന്‍െറ മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് രണ്ടുദിവസമായി നടന്നുവന്ന പണിമുടക്ക് പിന്‍വലിച്ചു. എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പിന്‍വലിച്ചത്. വെണ്‍മണി പഞ്ചായത്ത് ഓഫിസിലെ ജൂനിയര്‍ ക്ളര്‍ക് ഹരികുമാറിനാണ് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍െറ മുന്നില്‍വെച്ച് മര്‍ദനമേറ്റത്. കഴിഞ്ഞദിവസം ആറാം വാര്‍ഡ് ആലംതുരുത്ത് കമ്യൂണിറ്റി ഹാളില്‍ പഞ്ചായത്തുവക മേശയും കസേരയും ഇറക്കാന്‍ പോയ ചുമതലക്കാരനായ ഹരികുമാറിനെ മദ്യപിച്ച് അവിടെ എത്തിയ കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരനും ഒരുപറ്റം ആള്‍ക്കാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ജീവനക്കാരന്‍ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ വെണ്‍മണി പൊലീസ് കേസെടുത്തെങ്കിലും കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് ജീവനക്കാരുടെ സംഘടനകള്‍ സംയുക്തമായി പണിമുടക്ക് സമരം നടത്തിയത്. ഈ സാഹചര്യത്തിലാണ് എം.എല്‍.എ ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുകയും കുറ്റവാളികളെ എത്രയുംവേഗം പിടികൂടുമെന്ന ഉറപ്പിന്മേലാണ് സമരം പിന്‍വലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.