മുഹമ്മ: കായല്‍മേഖലയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ചീനവലക്കാരും തമ്മിലെ തര്‍ക്കം സംഘര്‍ഷത്തിന് വഴിവെക്കുന്നു. തണ്ണീര്‍മുക്കം ബണ്ടിന്‍െറ ഷട്ടര്‍ തുറക്കുമ്പോള്‍ മത്സ്യങ്ങളുടെ വരവ് വര്‍ധിക്കുന്ന സമയത്താണ് തര്‍ക്കം മൂര്‍ച്ഛിക്കുന്നത്. ബണ്ട് മുതല്‍ പുന്നമട വരെയുള്ള പ്രദേശങ്ങളില്‍ അമ്പതോളം ചീനവലകളാണ് മുമ്പ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ആയിരത്തോളമായി വര്‍ധിച്ചിട്ടുണ്ട്. ബണ്ട് നിര്‍മിച്ചശേഷം ആനുകൂല്യങ്ങള്‍ കൊടുത്ത് ചീനവലക്കാരെ സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് കൂണുകള്‍പോലെ ഇവ മുളച്ചുപൊന്തുകയാണ് ചെയ്തത്. മുന്‍ കലക്ടര്‍ എന്‍. പത്മകുമാറിന്‍െറ നേതൃത്വത്തില്‍ ചീനവലകള്‍ പൊളിച്ചുനീക്കാന്‍ നടപടിയുമായി മുന്നോട്ടുവന്നെങ്കിലും അദ്ദേഹം സ്ഥലംമാറിയതോടെ നടപടി അവസാനിച്ചു. ചീനവലകള്‍ക്ക് അകലെനിന്ന് കൈ വയര്‍ ഉപയോഗിച്ച് അനധികൃതമായി വൈദ്യുതി എടുക്കുന്നതിനെതിരെ ഐ.ജി ഋഷിരാജ്സിങ്ങിന്‍െറ നേതൃത്വത്തില്‍ നടപടി ആരംഭിച്ചപ്പോള്‍ ചീനവലക്കാര്‍ ഒരുമാസത്തോളം വൈദ്യുതി ബന്ധം വേര്‍പ്പെടുത്തി മത്സ്യബന്ധനം നടത്താതിരുന്നു. അദ്ദേഹം മാറിയതോടെ ഇരട്ടി ആവേശത്തോടെയാണ് ചീനവലക്കാര്‍ രംഗത്തത്തെിയത്. കൈവയര്‍ വൈദ്യുതി നീട്ടിവലിക്കുന്നത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകും. മഴക്കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കൈവയര്‍ പൊട്ടിവീണ് അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. വേമ്പനാട്ടുകായലില്‍ പൊലീസ് പട്രോളിങ്ങോ ഫിഷറീസ് വകുപ്പിന്‍െറ അന്വേഷണമോ നടക്കാറില്ല. അനധികൃത മത്സ്യബന്ധനം, കക്കഖനനം എന്നിവ തടയാന്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തതുമൂലം കായല്‍ തീരങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.