ആലപ്പുഴ: സംസ്ഥാനത്ത് കോണ്‍ഗ്രസ്-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് വിവിധ മണ്ഡലങ്ങളില്‍ പ്രകടമായതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പഴയ കോ.ലീ.ബി സഖ്യത്തിന്‍െറ പുതിയ രൂപമാണിത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മന്ത്രി ശിവകുമാറിനെതിരെ ബി.ജെ.പി നേതാക്കളാരും മത്സരിക്കുന്നില്ല. പകരം ക്രിക്കറ്റുകാരനെയാണ് സ്ഥാനാര്‍ഥിയാക്കിയത്. നേമത്ത് മുതിര്‍ന്ന നേതാവ് രാജഗോപാലിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്ല. പകരം കാലുമാറി വന്നയാളാണ് മത്സരിക്കുന്നത്. ബി.ജെ.പി നേതാവ് സുരേന്ദ്രനെ കോണ്‍ഗ്രസ് പരോക്ഷമായി പിന്തുണക്കുമ്പോള്‍ ഉദുമയില്‍ കോണ്‍ഗ്രസ് നേതാവ് സുധാകരനെ അവര്‍ സഹായിക്കുന്നുണ്ട്. മറ്റുമണ്ഡലങ്ങളില്‍ ഇത്തരം സൗഹൃദബന്ധങ്ങള്‍ താമസിയാതെ നിലവില്‍ വരും. അമ്പലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജി. സുധാകരന്‍െറ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ പാരമ്പര്യം നിലനില്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്. സംസ്ഥാനത്തെ ഇടത് അടിത്തറയാണ് ആര്‍.എസ്.എസിന് ഭീഷണിയായിട്ടുള്ളത്. അതിനെ തകര്‍ക്കാനാണ് അവര്‍ കോണ്‍ഗ്രസുമായി കൂട്ടുചേരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലുസീറ്റില്‍ ഇടതുമുന്നണി തോറ്റത് 400ല്‍ താഴെ വോട്ടുകള്‍ക്കാണ്. എതിരാളികള്‍ നിസ്സാരനെങ്കിലും ശക്തനാണെന്ന് പ്രവര്‍ത്തകര്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ വൃദ്ധ പെന്‍ഷന്‍ അവരവരുടെ വീടുകളില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി മണ്ഡലം കണ്‍വീനര്‍ കമാല്‍ എം. മാക്കിയില്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ജി. സുധാകരന്‍, പി. ജ്യോതിസ്സ്, ജി. കൃഷ്ണപ്രസാദ്, ടി.ജെ. ആഞ്ചലോസ്, ജി. വേണുഗോപാല്‍, എച്ച്. സലാം തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കക്ഷിനേതാക്കളായ സജി ചെറിയാന്‍, പി.പി. ചിത്തരഞ്ജന്‍, ആര്‍. നാസര്‍, എച്ച്. മുഹമ്മദാലി, കെ.എസ്. പ്രദീപ്കുമാര്‍, സന്തോഷ്കുമാര്‍, ഷാജഹാന്‍, ചുങ്കം നിസാം, ഉവൈസ്, ഓമനക്കുട്ടന്‍, ജോസഫ് കെ. നെല്ലുവേലി, സി.ടി. സ്കറിയ, നാസര്‍ പൈങ്ങാമഠം തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.