മാന്നാര്‍: മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളില്‍കൂടി കടന്നുപോകുന്ന മുല്ലശേരിക്കടവ്-മണ്ണാത്ര ദേവസ്വം തോട്ടില്‍നിന്ന് മാലിന്യം പമ്പാനദിയിലേക്ക് ഒഴുക്കുന്നതായി പരാതി. കോയിക്കല്‍പള്ളം പാടശേഖരത്തേക്ക് കൃഷി ആവശ്യത്തിനുവേണ്ടി മുല്ലശേരിക്കടവില്‍ പെട്ടിയും പറയും ഉപയോഗിച്ച് പമ്പിങ് നടത്തിയിരുന്ന ഈ തോട് കൃഷി നിലച്ചതോടെ കഴിഞ്ഞ 30 വര്‍ഷത്തോളമായി മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്. മാന്നാര്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിന് പടിഞ്ഞാറുമാറി മണ്ണാത്ര ഭാഗത്ത് തോട്ടില്‍ മാലിന്യം തള്ളുകയും ഇത് അഴുകി മഴക്കാലങ്ങളില്‍ മുല്ലശേരിക്കടവ്-മണ്ണാത്ര തോടുവഴി പമ്പാനദിയിലേക്ക് ഒഴുകിയത്തെി നദിയിലെ ജലം മലിനമാവുകയാണ്. കടപ്രമഠം-പരുമല ജങ്ഷന്‍ റോഡിന്‍െറ വശത്തുകൂടി പോകുന്ന മണപ്പുറം ഭാഗത്ത് വ്യാപാരസ്ഥാനങ്ങളില്‍നിന്നും സമീപത്തുള്ളവരും ചാക്കുകളിലാണ് മാലിന്യം തോട്ടില്‍ തള്ളുന്നത്. തോടിന്‍െറ ഇരുവശത്തുമുള്ള പലരുടെയും കക്കൂസ് പൈപ്പുകള്‍ തോട്ടിലേക്കാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം ദുര്‍ഗന്ധം കാരണം പൊതുജനങ്ങള്‍ക്ക് റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആറ് ക്ഷേത്രങ്ങളുടെ ആറാട്ടുകടവായ മുല്ലശേരിക്കടവില്‍ തോട്ടില്‍ക്കൂടി മാലിന്യം ഒഴുകിയത്തെുന്ന കാരണത്താല്‍ ക്ഷേത്രാചാരാനുഷ്ഠാനങ്ങളെയും പൊതുജനങ്ങളുടെ ദിനകൃത്യങ്ങളെയും ബാധിച്ചിരിക്കുകയാണ്. മഴക്കാലങ്ങളില്‍ മാത്രമാണ് തോട്ടില്‍ നീരൊഴുക്കുള്ളത്. പണ്ട് കായംകുളം രാജാവ് തന്‍െറ വിശ്രമകേന്ദ്രമാകുന്ന കോയിക്കല്‍ കൊട്ടാരത്തിലേക്ക് ജലമാര്‍ഗമത്തൊന്‍ ഈ തോട് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. മുല്ലശേരിക്കടവില്‍നിന്ന് കുറച്ചുഭാഗം റോഡിന്‍െറ വീതി കൂട്ടാന്‍ തോട്ടിലേക്ക് ഇറക്കിപ്പണിതതിനാല്‍ ഈ ഭാഗത്ത് തോടിന് ഒരുമീറ്റര്‍ വീതി മാത്രമേയുള്ളൂ. തോട് നികത്തുകയാണെങ്കില്‍ പമ്പാനദിയിലേക്ക് മാലിന്യം ഒഴുകിയത്തെുന്നത് തടയാനും പരുമലക്കടവ്-കടപ്രമഠം ജങ്ഷന്‍ റോഡ് വീതികൂട്ടി മാന്നാര്‍ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും വണ്‍വേ ആയി ഉപയോഗിക്കാനും സാധിക്കുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.