ആലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ പറവൂര്‍ പബ്ളിക് ലൈബ്രറി-പൂന്തുരം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് ജി. സുധാകരന്‍ എം.എല്‍.എ. പി.ഡബ്ള്യു.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയറെ ഉപരോധിച്ചു. ഇതുസംബന്ധിച്ച് രാവിലെ എം.എല്‍.എ നേരിട്ടത്തെി കരാറുകാരനെതിരെ എസ്.പിക്ക് പരാതി നല്‍കി. കരാറുകാരനെ അറസ്റ്റ് ചെയ്ത് പണി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുമുമ്പ് സമരം ചെയ്തപ്പോള്‍ മാര്‍ച്ച് 10നുള്ളില്‍ പണി പൂര്‍ത്തീകരിക്കാമെന്ന് എന്‍ജിനീയര്‍ മുമ്പാകെ ഉറപ്പുനയകിയതാണെന്ന് എം.എല്‍.എ പറഞ്ഞു. എന്നാല്‍, ഈ റോഡിന്‍െറ പ്രവൃത്തി ബോധപൂര്‍വം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് കരാറുകാരന്‍ നടത്തിയത്. ചര്‍ച്ചയില്‍ പണി കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുമെന്ന് ബോധ്യപ്പെട്ടതിനാല്‍ കരാര്‍ മാറ്റിനല്‍കാനും നാളെമുതല്‍ പണി ആരംഭിക്കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.