ആലപ്പുഴ: ആലപ്പുഴയിലെ ഹോം നേഴ്സിങ് മേഖല സേവനത്തിന്‍െറ കാര്യത്തില്‍ പിന്നിലെന്ന് പഠനറിപ്പോര്‍ട്ട്. ഡയറകടറേറ്റ് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം നടത്തിയ സര്‍വേയിലാണ് ഈ പരാമര്‍ശം. ജില്ലയില്‍ 30 ഹോം നഴ്സിങ് സേവന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ പഞ്ചായത്ത് പരിധികളില്‍ ഏഴെണ്ണവും മുനിസിപ്പാലിറ്റികളില്‍ 23 സ്ഥാപനങ്ങളുമാണുള്ളത്. പ്രായമായവരുടെ പരിചരണം, ഗുരുതര അസുഖബാധിതര്‍, നവജാത ശിശുവിനും മാതാവിനുമുള്ള പരിചരണം എന്നിവക്കാണ് ഹോം നേഴ്സിങ് സൗകര്യം ജനം പ്രയോജനപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചോ ഇതിലേക്ക് റിക്രൂട്ട് ചെയ്യുന്നവര്‍ വിദഗ്ധ പരിശീലനം നേടിയവരാണോ എന്നത് സംബന്ധിച്ച അന്വേഷണമോ പഠനമോ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ഇതാണ് വകുപ്പിനെ അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചത്. സ്ഥാപനങ്ങളില്‍നിന്ന് റിക്രൂട്ട്ചെയ്യുന്ന ഹോം നഴ്സുമാരുടെ പരിചയസമ്പത്തും നന്നേ കുറവാണ്. ഏജന്‍സികള്‍ പരിശീലനം ലഭിച്ച യോഗ്യരായ ജീവനക്കാരെ കണ്ടത്തെുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെ കാര്യത്തില്‍ ഇത് ഒരുപോലെയാണ്. കൂടാതെ, ജീവനക്കാരെ നിയന്ത്രിക്കുന്ന കാര്യത്തില്‍ 28 സ്ഥാപനങ്ങള്‍ കെല്‍പുള്ളവയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ലൈസന്‍സ് നേടി അംഗീകൃതമായി പ്രവര്‍ത്തിക്കുന്നവ 16 എണ്ണവും അല്ലാതെ 20 ഉണ്ടെന്നാണ് സര്‍വേയില്‍ കണ്ടത്തെിയത്. ബ്രാഞ്ചുകള്‍ അഥവാ ഫ്രാഞ്ചൈസികളുടെ കീഴില്‍ അഞ്ചും സ്വതന്ത്രമായി 25 സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ഹോം നഴ്സിങ് ഓഫിസുകള്‍ക്കും സ്വന്തമായി കെട്ടിടമില്ല. സ്ഥാപനങ്ങളെക്കുറിച്ച് പരസ്യങ്ങള്‍ നല്‍കിയാണ് ഉപഭോക്താക്കളെ കണ്ടത്തെുന്നത്. ഇതിനായി നാല് സ്ഥാപനങ്ങള്‍ നവ മാധ്യമങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന്്് 62 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.