കടുങ്ങല്ലൂര്‍: പുതുതലമുറക്ക് മതത്തിന് അതീതമായി വളരാന്‍ പ്രചോദനം നല്‍കേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണെന്ന് ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍. മതപരമായ മത്സരങ്ങള്‍ നാടിന് ആപത്താണ്. ‘എന്‍െറ ഗ്രാമം ഗാന്ധിജിയിലൂടെ’ പേരില്‍ മുപ്പത്തടത്ത് സാഹിത്യകാരന്‍ ശ്രീമന്‍ നാരായണന്‍ നടപ്പാക്കുന്ന ഗാന്ധിയന്‍ ദര്‍ശന പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുപ്പത്തടം ഗവ. സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പുസ്തകം കൈമാറിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്‍റ് രത്നമ്മ സുരേഷ് അധ്യക്ഷത വഹിച്ചു. കാലടി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എം.സി. ദിലീപ് കുമാര്‍, ഗാന്ധി സ്മാരകനിധി സെക്രട്ടറി കെ.ജി. ജഗദീശന്‍, തെരുവോരം മുരുകന്‍, കെ. പരമേശ്വര ശര്‍മ, ശശിധരന്‍ കല്ളേരി, ശിവന്‍ മുപ്പത്തടം, ടി.കെ. ഷാജഹാന്‍, വി.കെ. ഷാനവാസ്, ട്രീസ മോളി, സി.ജി. വേണു എന്നിവര്‍ സംസാരിച്ചു. പ്രചാരണത്തിന്‍െറ ഭാഗമായി മഹാത്മജിയുടെ ‘എന്‍െറ സത്യാന്വേഷണ പരീക്ഷണകഥ’ പുസ്തകം എല്ലാ വീട്ടിലും നല്‍കും. ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, പ്രശ്നോത്തരി എന്നിവ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.