പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് ആഭരണങ്ങള്‍ കവര്‍ന്നു

അരൂര്‍: പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് മോഷണം. മൂന്നേമുക്കാല്‍ പവന്‍െറ ആഭരണങ്ങളും ടാബും അപഹരിച്ചു. ‘സോറി, തിരികെ തരാം’ എന്ന കത്തെഴുതിവെച്ചാണ് മോഷ്ടാക്കള്‍ കടന്നത്. കത്തുപോലും പൊലീസ് തെളിവിന് ശേഖരിച്ചില്ല. പരാതി വേണ്ടെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് പരാതി എഴുതി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അരൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് വല്യാറമ്പത്ത് പ്രദേശത്ത് വീടുകള്‍ തിങ്ങിനിറഞ്ഞ സ്ഥലത്തെ മാളിയേക്കല്‍ ജോറോമിന്‍െറ വീട്ടിലാണ് മോഷണം നടന്നത്. വീടിന്‍െറ പരിസരത്തുനിന്ന് എടുത്ത ഇരുമ്പായുധങ്ങള്‍ കൊണ്ടുതന്നെ ഇരുമ്പലമാര കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. തിങ്കളാഴ്ച രാവിലെ വീട്ടിലുള്ളവര്‍ ജോലിക്ക് പോയിരുന്നു. വൈകുന്നേരം മടങ്ങിയത്തെിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അപ്പോള്‍തന്നെ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍, രാഷ്ട്രീയവഴക്കുകള്‍ തീര്‍ക്കാന്‍ സമയം തികയുന്നില്ളെന്നാണ് പ്രദേശത്തെ റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളോട് പൊലീസ് പറഞ്ഞതത്രെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.