തിയറ്റര്‍ കോംപ്ളക്സിനുവേണ്ടി കടകള്‍ ഒഴിഞ്ഞവര്‍ക്ക് നല്‍കിയ ഉറപ്പ് അധികാരികള്‍ ലംഘിച്ചെന്ന്

ആലപ്പുഴ: ചലച്ചിത്ര വികസന കോര്‍പറേഷന്‍െറ തിയറ്റര്‍ കോംപ്ളക്സിനുവേണ്ടിയുള്ള നിര്‍മാണത്തിന്‍െറ തുടക്കത്തില്‍ കോര്‍പറേഷന്‍െറ വസ്തുവിന് മുന്നില്‍ കടകള്‍ നടത്തിയിരുന്ന കച്ചവടക്കാര്‍ക്ക് അധികാരികള്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ളെന്ന് ആക്ഷേപം. 2010 ഫെബ്രുവരി 24ന് ചലച്ചിത്രവികസന കോര്‍പറേഷന്‍ എം.ഡി, ഡയറക്ടര്‍, അമ്പലപ്പുഴ തഹസില്‍ദാര്‍, ഡെപ്യൂട്ടി കലക്ടര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട യോഗത്തില്‍ കൈക്കൊണ്ട തീരുമാനമാണ് ഇതുവരെ നടപ്പാക്കാതിരിക്കുന്നത്. അഞ്ച് വ്യാപാരികളാണ് കോംപ്ളക്സ് നിര്‍മാണത്തിനുവേണ്ടി തങ്ങളുടെ ഉപജീവനമാര്‍ഗമായ സ്ഥാപനങ്ങള്‍ ഒഴിഞ്ഞുകൊടുത്തത്. കെ.എസ്.എഫ്.ഡി.സിയുടെ വസ്തുവില്‍നിന്ന് കൈയേറ്റം ഒഴിപ്പിക്കുന്നതിന് എന്ന നിലയിലായിരുന്നു കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചകളും മറ്റും. അതില്‍ വര്‍ഷങ്ങളായി കോര്‍പറേഷന്‍െറ ഭൂമിക്ക് മുന്നില്‍ റോഡരികില്‍ കടകള്‍ നടത്തിയിരുന്നവര്‍ക്ക് മാനുഷികപരിഗണന മുന്‍നിര്‍ത്തി ആവശ്യമായ സഹായം ചെയ്യുമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ നല്‍കിയ ഉറപ്പ്. തിയറ്റര്‍ കോംപ്ളക്സ് നിര്‍മിക്കുമ്പോള്‍ താല്‍ക്കാലികമായി കടമുറികള്‍ വ്യാപാരികള്‍ കണ്ടത്തെിയാല്‍ അത് കെ.എസ്.എഫ്.ഡി.സിയുടെ പേരിലെടുത്ത് കക്ഷികള്‍ക്ക് നല്‍കണമെന്നും അതിന് ആവശ്യമായി വരുന്ന നിക്ഷേപ തുക കോര്‍പറേഷന്‍ നല്‍കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. തിയറ്റര്‍ കോംപ്ളക്സ് പൂര്‍ത്തീകരിക്കുന്നമുറക്ക് നിര്‍മിക്കുന്ന കടമുറികള്‍ കോര്‍പറേഷന്‍ കച്ചവടക്കാര്‍ക്ക് നല്‍കുമ്പോള്‍ നിക്ഷേപ തുക തിരികെ വാങ്ങാവുന്നതാണെന്ന നിര്‍ദേശവും അദ്ദേഹം മുന്നില്‍വെച്ചിരുന്നു. എന്നാല്‍, തിയറ്റര്‍ കോംപ്ളക്സ് പൂര്‍ത്തിയായിട്ടും ഒരു കടമുറിപോലും അവിടെ നിര്‍മിച്ചിട്ടില്ല. തങ്ങള്‍ക്ക് നല്‍കിയ ഉറപ്പിന് കടലാസിന്‍െറ വിലപോലുമില്ലാത്ത അവസ്ഥയാണെന്ന് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ പറയുന്നു. കോടികള്‍ ചെലവഴിച്ച് തിയറ്റര്‍ കോംപ്ളക്സ് നിര്‍മിച്ചിട്ടും അതിന് സഹായകമായി ഒഴിഞ്ഞുപോയ കച്ചവടക്കാരെ മറക്കുന്ന സമീപമാണ് ചലച്ചിത്ര വികസന കോര്‍പറേഷന്‍ അധികാരികള്‍ കാണിക്കുന്നതെന്നും തിയറ്റര്‍ കോംപ്ളക്സിന്‍െറ നിര്‍മാണത്തില്‍ അഴിമതിയുണ്ടോയെന്ന് സംശയിക്കുന്നതായും ചില വ്യാപാരികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.