പറവൂര്‍: ക്വാറി സമരത്തത്തെുടര്‍ന്ന് നിര്‍മാണ മേഖല സ്തംഭനത്തില്‍. മേഖലയിലെ നൂറുകണക്കിന് നിര്‍മാണത്തൊഴിലാളികള്‍ക്കും പണിയില്ലാതായി. രണ്ടാഴ്ചയായി തുടരുന്ന ക്വാറി സമരം മൂലം പൊതുമരാമത്തിന്‍െറയും മറ്റു മേഖലയിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കേ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത് ഇരുമുന്നണിയിലെയും വാര്‍ഡ് അംഗങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടി പൂര്‍ത്തയായി കരാറുകാര്‍ പഞ്ചായത്തുകള്‍ മുമ്പാകെ കരാറില്‍ ഏര്‍പ്പെടുകയും പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുക്കം തുടങ്ങുകയും ചെയ്തതോടെയാണ് ക്വാറി സമരം ആരംഭിച്ചത്. തെരെഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പുതന്നെ ഉദ്ഘാടനങ്ങള്‍ നടത്തി റോഡുകളും മറ്റു നടപ്പാതകളും തുറന്നുകൊടുക്കാനുള്ള തയാറെടുപ്പിലായിരുന്നു ജനപ്രതിനിധികള്‍. വീണ്ടും മത്സരിക്കാന്‍ തയാറെടുക്കുന്നവര്‍ക്കും നേതാക്കള്‍ക്കുമാണ് ഇത് ഏറ്റവും പ്രയാസം ഉണ്ടാക്കിയത്. മെറ്റലും കരിങ്കല്‍ മണലും ലഭ്യമാക്കാന്‍ കരാറുകാര്‍ ശ്രമം നടത്തിയിട്ടും ദൗര്‍ലഭ്യം മൂലം പണികള്‍ നിര്‍ത്തിയിരിക്കുകയാണ്. പല ഗ്രാമപഞ്ചായത്തുകളിലും അങ്കണവാടികള്‍ പാതി വഴിയില്‍ നിര്‍മാണം നിലച്ചു. പഞ്ചായത്ത് അംഗങ്ങളുടെ കാലാവധി തീരുന്നതിനുമുമ്പ് ഇത്തരം കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍, ഇത് മുന്നില്‍ക്കണ്ട് പാതി വഴിയില്‍ ഉദ്ഘാടനം നടത്തിയവരുമുണ്ട്. ക്വാറി സമരം കഴിയാതെ തുടര്‍ന്ന് നിര്‍മാണങ്ങള്‍ നടത്താന്‍ കഴിയില്ളെന്ന നിലപാടിലാണ് കാരാറുകാര്‍. ഒരാഴ്ചക്കകം സമരം തീരുമെന്ന പ്രതീക്ഷക്ക് മങ്ങലേല്‍പിക്കുന്ന നിലയിലായിരുന്നു ഇതുവരെ ചര്‍ച്ചകള്‍. ഇതിനിടെ, സമരം ഒത്തു തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ടിപ്പര്‍ ലോറികളും സമരം പ്രഖ്യാപിച്ചതും പ്രതിസന്ധി കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.