ആറാട്ടുപുഴ: പഞ്ചായത്ത് ഒന്നാം വാര്‍ഡ് മംഗലത്ത് മൂന്നാഴ്ചയായി തുടരുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് സ്കൂള്‍ കുട്ടികളും നാട്ടുകാരും പമ്പ് ഹൗസ് ഉപരോധിച്ചു. സമരത്തത്തെുടര്‍ന്ന് നാലരമണിക്കൂറോളം പമ്പിങ് തടസ്സപ്പെട്ടു. പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മംഗലത്തിന്‍െറ പടിഞ്ഞാറും കുറിച്ചിക്കല്‍ ഭാഗങ്ങളിലും മൂന്നാഴ്ചയായി കുടിവെള്ളം കിട്ടുന്നില്ല. പൈപ്പിലൂടെ ഒരുതുള്ളി വെള്ളം പോലും കിട്ടാതെ ജനം കടുത്ത ദുരിതമാണ് പേറുന്നത്. മുഴുവന്‍ ആവശ്യങ്ങള്‍ക്കും പൈപ്പ് ജലം മാത്രമാണ് ആശ്രയം. ഇത് മുടങ്ങിയതോടെ പലരും ബന്ധുവീടുകളിലേക്ക് മാറി. വണ്ടികളില്‍ ദൂരെ സ്ഥലങ്ങളില്‍ പോയാണ് വെള്ളം ശേഖരിക്കുന്നത്. അതിന് സാധിക്കാത്തവര്‍ കടകളില്‍നിന്ന് കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കുന്നു. പത്തിശേരി ജങ്ഷനിലെ കുഴല്‍ക്കിണര്‍ തകരാറിലായതോടെയാണ് ഇവിടെ കുടിവെള്ളദൗര്‍ലഭ്യം ഏറെ അനുഭവപ്പെടാന്‍ തുടങ്ങിയത്. മംഗലം എല്‍.പി.എസ് വളപ്പില്‍ കുഴല്‍ക്കിണര്‍ ഉണ്ടെങ്കിലും മംഗലം ജങ്ഷന്‍െറ പടിഞ്ഞാറ് ഭാഗങ്ങളിലും കുറിച്ചിക്കല്‍ ഭാഗത്തും ഇവിടെനിന്നുള്ള വെള്ളം എത്തുന്നില്ല. പെരുമ്പള്ളി സൂനാമി എ.ഡി.ബി കുടിവെള്ള പദ്ധതിയില്‍നിന്നുള്ള വെള്ളവും പഞ്ചായത്തിന്‍െറ വടക്കെ അറ്റത്തുള്ള പ്രദേശമായതിനാല്‍ ലഭിക്കുന്നില്ല. പത്തിശേരിയിലേതടക്കം മുഴുവന്‍ സ്ഥലത്തും പമ്പിങ് നടക്കുമ്പോള്‍ മാത്രമായിരുന്നു ഇവര്‍ക്ക് വെള്ളം ലഭിച്ചിരുന്നത്. ഇതിന് മാറ്റം വന്നതോടെ കുറിച്ചിക്കല്‍ ഭാഗത്ത് ഒരുതുള്ളി വെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണണ്്. ഞായറാഴ്ച മംഗലം എല്‍.പി.എസ് വളപ്പിലെ പമ്പ് ഹൗസ് കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ സംഘമായി എത്തി താഴിട്ടുപൂട്ടി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ സ്ത്രീകളടക്കം നാട്ടുകാര്‍ കാലിക്കുടങ്ങളുമായത്തെി ഉപരോധം തുടങ്ങി. ജലക്ഷാമം അനുഭവിക്കുന്ന തൊട്ടടുത്ത സ്കൂളുകളിലെ കുട്ടികളും സമരക്കാര്‍ക്കൊപ്പം കൂടി. തൃക്കുന്നപ്പുഴ എസ്.ഐ കെ.ടി. സന്ദീപ് സ്ഥലത്തത്തെിയെങ്കിലും സമരക്കാര്‍ പിന്മാറിയില്ല. 11.30ഓടെ ജല അതോറിറ്റി അധികൃതര്‍ സ്ഥലത്തത്തെി പൊലീസിന്‍െറ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്തി. 14 ദിവസത്തിനകം മംഗലം ജങ്ഷനില്‍ ഒരുവര്‍ഷം മുമ്പ് തകരാരിലായ കുഴല്‍ക്കിണര്‍ നന്നാക്കി ജലവിതരണം പുന$സ്ഥാപിക്കുമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.