ആലപ്പുഴ: തൊഴിലാളികള്‍ക്ക് ദോഷകരമായ ഒരു നടപടിയും സര്‍ക്കാറിന്‍െറയും പൊലീസിന്‍െറയും ഭാഗത്തുനിന്ന് ഉണ്ടാകില്ളെന്ന് മന്ത്രി രമേശ് ചെന്നിത്തല. കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാര്‍ സമരം കഴിഞ്ഞപ്പോള്‍ പൊലീസിനാണ് ഏറ്റവും കൂടുതല്‍ പൂമാല കിട്ടിയത്. സമരം ചെയ്തവരെ അറസ്റ്റ് ചെയ്യാതെ അവര്‍ക്കൊപ്പം നില്‍ക്കാനാണ് പൊലീസിന് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയത്. അവരത് ഭംഗിയായി ചെയ്തു. കയര്‍ മേഖലയില്‍ സമരം തുടങ്ങിയപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഇനിയും തൊഴിലാളികളുടെ ഒപ്പം നില്‍ക്കാനേ പൊലീസും സര്‍ക്കാറും ശ്രമിക്കുകയുള്ളൂ. കയര്‍തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് പരിഗണിക്കാമെന്നും കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഉചിതമായ നടപടികളെടുക്കാമെന്നും മന്ത്രി ഉറപ്പുനല്‍കി. വിവാഹം, ചികിത്സ തുടങ്ങി വിവിധ സഹായധനം വിതരണം ചെയ്തു. കഴിഞ്ഞ ആഗസ്റ്റ് വരെ അപേക്ഷ സമര്‍പ്പിച്ച അര്‍ഹതയുള്ള എല്ലാ അംഗങ്ങള്‍ക്കുമായി 245.87 കോടി രൂപ നല്‍കി. ചെയര്‍മാന്‍ എ.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ എം. അബ്ദുല്‍ സലീം, ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍, അഡ്വ. സുഗതന്‍, ഹസീന അമാന്‍, വി.എസ്. മണി, ബാബു ജോര്‍ജ്, എ. ശശീശ്വരന്‍, പി.വി. സത്യനേശന്‍, വി.സി. അലോഷ്യസ്, അക്കരപ്പാടം ശശി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.