ആലപ്പുഴ: സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷന്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കൈരളി, ശ്രീ തിയറ്ററുകളുടെ ഉദ്ഘാടനം 30ന്. വൈകുന്നേരം ആറിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൈരളിയുടെയും മന്ത്രി രമേശ് ചെന്നിത്തല ശ്രീയുടെയും ഉദ്ഘാടനം നിര്‍വഹിക്കും. ചലച്ചിത്രരംഗത്ത് പ്രശസ്ത സേവനം നടത്തിയ വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രദര്‍ശനോദ്ഘാടനവും ജി. സുധാകരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണവും ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനവും കെ.സി. വേണുഗോപാല്‍ എം.പി ഇ-ടിക്കറ്റിങ്ങിന്‍െറ ഉദ്ഘാടനവും നിര്‍വഹിക്കും. ചടങ്ങില്‍, 50 വര്‍ഷം പൂര്‍ത്തീകരിച്ച ചെമ്മീന്‍, ഓടയില്‍നിന്ന്, കാവ്യമേള, മുറപ്പെണ്ണ്, ദാഹം എന്നീ മലയാളസിനിമകളുടെ ശില്‍പികളെ ആദരിക്കും. ഡോ. തോമസ് ഐസക് എം.എല്‍.എ, ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കെ.എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്ടര്‍ ദീപ ഡി.നായര്‍, കെ.എസ്.എഫ്.ഡി.സി വൈസ് ചെയര്‍മാന്‍ മധു, സംവിധായകന്‍ ഫാസില്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്നാഥ്, സംസ്ഥാന സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സിനിമപ്രദര്‍ശനത്തിലെ അതിനൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയാണ് മുല്ലക്കലില്‍ സി.സി.എന്‍.ബി റോഡില്‍ പുതിയ തിയറ്റര്‍ കോംപ്ളക്സ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.