കായംകുളം: കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചതിനോട് യോജിപ്പില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചെറുപ്രായത്തില്‍തന്നെ സ്വതന്ത്ര ചിന്തയുള്ളവരായി വളരാന്‍ കലാലയ രാഷ്ട്രീയം സഹായകരമാണ്. കായംകുളം റോട്ടറി ഹാളില്‍ മീഡിയ അക്കാദമി സംഘടിപ്പിച്ച പഠന ക്യാമ്പില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, കലാലയ രാഷ്ട്രീയത്തിന്‍െറ മറവില്‍ കലാപവും അക്രമരാഷ്ട്രീയവും പ്രോത്സാഹിപ്പിക്കാനാകില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥനായതിനാല്‍ പലപ്പോഴും ശക്തമായ നിലപാടുകളെടുക്കാന്‍ നിര്‍ബന്ധിതനാകും. കേരളത്തിലെ യുവാക്കളുടെ മദ്യപാനാസക്തി വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും 10 വര്‍ഷത്തിനകം ബിവറേജസ് ഒൗട്ട്ലെറ്റുകളുടെ എണ്ണം കുറക്കമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എ.ഹക്കീം, ക്യാമ്പ് കോഓഡിനേറ്റര്‍ ബിജു മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.