മുഹമ്മ: മുഹമ്മ കുമരകം ബോട്ട് സര്‍വിസില്‍ ഇരുചക്രവാഹനങ്ങളുടെ കടത്തുകൂലി 100 രൂപയില്‍നിന്ന് 25 രൂപയായി കുറച്ചതായും ഇത് തിങ്കളാഴ്ച നിലവില്‍ വരുമെന്നും ജലഗതാഗത, ഗതാഗത-വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംസ്ഥാന ജലഗതാഗത വകുപ്പ് മുഹമ്മ ജെട്ടിയില്‍ നിര്‍മിച്ച സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുമരകം ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മക്കായി മുഹമ്മയില്‍ സ്മാരക സ്തൂപം നിര്‍മിക്കും. മുഹമ്മയില്‍നിന്ന് കെ.എസ്.ആര്‍.ടിസി ബസുകള്‍ ജെട്ടി വരെ നീട്ടുന്നതിനുള്ള നടപടി സ്വീകരിക്കും. അതിനായി പദ്ധതി സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തും. ആലപ്പുഴ കുമരകം എ.സി ടൂറിസ്റ്റ് ബോട്ട് സര്‍വിസിന് മുഹമ്മ ജെട്ടിയില്‍ സ്റ്റോപ് അനുവദിക്കും. ജനപ്രതിനിധികള്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ജനവികാരം മാനിച്ചു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പി. തിലോത്തമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍, അഡ്വ. ജയിംസ് ചാക്കോ, കെ.എന്‍. ബാഹുലേയന്‍, എസ്.ടി. റെജി തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് ദീപാ അജിത്കുമാര്‍ സ്വാഗതവും ട്രാഫിക് സൂപ്രണ്ട് ജോസഫ് സേവ്യര്‍ നന്ദിയും പറഞ്ഞു. ഒരുകോടി 25 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.