മണ്ണഞ്ചേരി: വീട്ടുമുറ്റത്ത് പാര്‍ക്കുചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. തീ ആളിപ്പടര്‍ന്ന് അടുത്തുള്ള ഷെഡും കത്തി. ഒരുലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാര്‍ഡ് നരിയില്‍ ഉസ്മാന്‍െറ വീട്ടിലായിരുന്നു സംഭവം. നേവല്‍ബേസില്‍ ഇലക്ട്രീഷ്യനായ ഉസ്മാന്‍െറ ഹീറോഹോണ്ട പാഷന്‍പ്രോ ബൈക്കും ചേര്‍ത്തലയിലെ തുണിക്കടയിലെ ജീവനക്കാരനായ മകന്‍ മുഹമ്മദ് റോഷന്‍െറ ഹോണ്ട സ്കൂട്ടറുമാണ് പൂര്‍ണമായും അഗ്നിക്കിരയായത്. ഇരുവരും ജോലികഴിഞ്ഞ് വീട്ടിലത്തെി വാഹനങ്ങള്‍ പാര്‍ക്കുചെയ്തതായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന ഉസ്മാന്‍െറ മാതാവ് ഐഷഉമ്മ മുറിയില്‍ അസഹ്യമായ ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്. ഉഗ്രശബ്ദത്തെ തുടര്‍ന്ന് നാട്ടുകാരും മറ്റും ഓടിക്കൂടി തീ അണക്കുകയായിരുന്നു. നരിയില്‍ ഉലഹന്നാന്‍െറ ഉടമസ്ഥതയിലുള്ള വീട്ടില്‍ ആറുമാസം മുമ്പാണ് ഉസ്മാനും കുടുംബവും താമസത്തിനത്തെിയത്. മണ്ണഞ്ചേരി എസ്.ഐ എം.വി. ശ്രീകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് എത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.