ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പൊലീസ് സ്റ്റേഷന്‍ മതില്‍ പൊളിച്ചു

കായംകുളം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പൊലീസ് സ്റ്റേഷന്‍െറ മതില്‍ പൊളിച്ചു. കെ.പി റോഡിനോട് ചേര്‍ന്ന പൊലീസ് സ്റ്റേഷന്‍ ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഒരു സെന്‍റ് സ്ഥലമാണ് വിട്ടുനല്‍കുന്നത്. പൊളിച്ച മതില്‍ഭാഗത്ത് രണ്ട് മീറ്റര്‍ പിറകോട്ട് മാറ്റി പുതിയ മതില്‍ നിര്‍മിക്കും. ഇതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പാര്‍ക്ക് ജങ്ഷന്‍ മുതല്‍ റെയില്‍വേ ജങ്ഷന്‍ വരെയുള്ള കെ.പി റോഡിന്‍െറ ഇരുവശത്തും ഫുട്പാത്ത് നിര്‍മിക്കുന്നതിലൂടെ കാല്‍നടക്കാര്‍ നേരിടുന്ന പ്രയാസങ്ങളും പരിഹരിക്കും. ഈ ഭാഗത്തെ വൈദ്യുതി പോസ്റ്റുകളും മാറ്റിസ്ഥാപിക്കും. ഫുട്പാത്ത് നിര്‍മിക്കാന്‍ ഒരു കോടി രൂപ പൊതുമരാമത്ത് വിഭാഗമാണ് അനുവദിച്ചത്. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. യു. മുഹമ്മദ് നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് സ്റ്റേഷന്‍ ഭാഗത്തെ മതില്‍ പൊളിച്ചുമാറ്റി റോഡ് വികസനത്തിന് ഒരു സെന്‍റ് സ്ഥലം വിട്ടുനല്‍കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.