മണ്ണഞ്ചേരി: ജില്ലയിലെ നിര്‍ധന അര്‍ബുദ രോഗികള്‍ക്ക് ചികിത്സക്കും തുടര്‍ചികിത്സക്കും പണം സമാഹരിക്കുന്നതിനായി ലയണ്‍സ് ക്ളബ് ഓഫ് ആലപ്പി സൗത്തിന്‍െറ നേതൃത്വത്തില്‍ ഞായറാഴ്ച പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മജീഷ്യന്‍ സാമ്രാജിന്‍െറ മാന്ത്രികസന്ധ്യ ഒരുക്കും. തെരഞ്ഞെടുത്ത 25 അര്‍ബുദ രോഗികള്‍ക്ക് ചടങ്ങില്‍ ചികിത്സാസഹായം വിതരണം ചെയ്യും. സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, മരുന്ന് വിതരണം, കാഴ്ചവൈകല്യമുള്ള കുട്ടികള്‍ക്ക് സൗജന്യ കണ്ണട വിതരണം, പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിശീലന ക്ളാസുകള്‍ എന്നിവ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയിട്ടുണ്ട്. അംഗവൈകല്യമുള്ളവര്‍ക്ക് സ്കൂട്ടര്‍ വിതരണം, നിര്‍ധന വനിതകള്‍ക്ക് ഉപജീവനത്തിനായി ഷീ ഓട്ടോ പദ്ധതി എന്നിവ ഈ വര്‍ഷം നടപ്പാക്കുമെന്ന് പ്രസിഡന്‍റ് പ്രഫ. ടി.എന്‍. പ്രിയകുമാര്‍, ട്രഷറര്‍ വിജയരാജന്‍ എന്നിവര്‍ പറഞ്ഞു. വൈകുന്നേരം ആറിന് മാന്ത്രികസന്ധ്യ കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് ഐസക് എം.എല്‍.എ, ലയണ്‍സ് ക്ളബ് ഇന്‍റര്‍നാഷനല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. വി. അമര്‍നാഥ് എന്നിവര്‍ മുഖ്യാതിഥികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.