ആലപ്പുഴ: യുവാവിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ 12 പേര്‍ പിടിയിലായി. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരുമുണ്ട്. ആലപ്പുഴ പഴവീട് കണിയാംകുളം ഹൗസിങ് ബോര്‍ഡ് കോളനിക്ക് സമീപം വാടകക്ക് താമസിക്കുന്ന പ്രദീപിന്‍െറ മകന്‍ പ്രണവിനാണ് (20) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പള്ളിപ്പറമ്പ് വീട്ടില്‍ ലിനോജ് (24), രണ്ടാം പ്രതി തോട്ടുചിറ വീട്ടില്‍ വിഷ്ണു (25), കൂട്ടുപ്രതികളായ പള്ളാത്തുരുത്തി പത്തിശേരിയില്‍ സച്ചിന്‍ (20), സോമരാജ് ഭവനില്‍ സോമരാജ് (26), കുസുമാലയത്തില്‍ അഖില്‍ (23) എന്നിവരും ഒരു 17കാരനുമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ കൂടാതെ ആക്രമണത്തിന് എല്ലാസഹായവും ചെയ്ത 16കാരായ രണ്ടുപേരും അഖില്‍ കുമാര്‍ (18), റോമി തോമസ് (20), വൈശാഖ് (20), ശംഭു (19) എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ കൈതവനക്ക് കിഴക്കായിരുന്നു സംഭവം. മുന്‍വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. കൈതവന പള്ളിക്ക് സമീപമുള്ള ശംഭുവിന്‍െറ വീട്ടില്‍ പ്രണവ് എത്തിയപ്പോള്‍ മറ്റു പ്രതികളെ ഫോണില്‍ വിളിച്ചുവരുത്തി വീടിന് സമീപം വെച്ച് ആക്രമിക്കുകയായിരുന്നു. പ്രണവിനെ തടഞ്ഞുവെച്ച് വെട്ടുകത്തികൊണ്ട് രണ്ടുകൈകളിലും വെട്ടി.കൈപ്പത്തികള്‍ അറ്റുപോകത്തക്ക നിലയിലായി. രണ്ട് കാലുകളിലും പാദത്തിനും മാരകമായ വെട്ടേറ്റു. കൂടാതെ, ഇരുമ്പ് പൈപ്പുകൊണ്ട് കാലുകളില്‍ അടിച്ചതായും പൊലീസ് പറഞ്ഞു. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സൗത് സി.ഐ മനോജ് കബീര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.